ചെങ്ങറ സമരഭൂമിയിൽ എംഎസ്‌സി മെഡിക്കൽ ക്യാമ്പ് നടത്തി

MSC-Chengara.jpeg
Share

മെഡിക്കൽ സർവ്വീസ് സെന്റർ(എംഎസ്‌സി) ചെങ്ങറ സമരഭൂമിയിൽ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയവും നടത്തി. ചെങ്ങറ ഭൂസമര സഹായ സമിതിയംഗം എസ്.രാധാമണി ഉദ്ഘാടനം ചെയ്തു. സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഗോപി പത്തനാപുരം അധ്യക്ഷത വഹിച്ചു. ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. കെ.പി.ഗോദകുമാർ നേതൃത്വം നൽകി. സമരസഹായ സമിതി അംഗം ബിനു ബേബി, എസ്‌വിഎസ്‌വി നേതാക്കളായ പുഷ്പ മറൂർ, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാമ്പിൽ ഡോ.സുകന്യകുമാർ ദന്തസംരക്ഷണത്തെപ്പറ്റി ക്ലാസ്സ് നയിച്ചു. ഇഎൻടി സർജൻ ഡോ.മുഹമ്മദ് റാസിഖ്, എംഎസ്‌സി കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ആർ.മാളു, ആരോഗ്യ പ്രവർത്തകരായ ബീന ജേക്കബ്, എം.എസ്.സൂര്യമോൾ, കെ.കെ.ഗിരിജ, എസ്.ശ്രീജ, എംഎസ്‌സി കേരള ചാപ്റ്റർ ഓഫീസ് സെക്രട്ടറി ആർ.അജിത്ത് എന്നിവർക്കൊപ്പം സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.
പ്രാഥമിക അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാതെ നൂറുകണക്കിന് സാധാരണ ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ് ചെങ്ങറ സമരഭൂമി. പ്രത്യേക ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മാത്രമേ ഇവിടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കഴിയൂ. തുടർചികിത്സകൾക്ക് ആവശ്യമായ ഇടപെടൽ നടത്താൻ മെഡിക്കൽ സർവീസ് സെന്റർ സന്നദ്ധമാണ് എന്ന് ഡോ.കെ.പി.ഗോദകുമാർ പറഞ്ഞു.

Share this post

scroll to top