എഐകെകെഎംഎസ് വഞ്ചനാദിനം ആചരിച്ചു

Share

ഐതിഹാസികമായ കര്‍ഷക സമരത്തിന്റെ ഫലമായി മൂന്ന് കാര്‍ഷിക കരിനിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും സമരമുയര്‍ത്തിയ മറ്റ് ഡിമാന്റുകള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെ 2022 ജനുവരി 31 വഞ്ചനാദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരുന്നു. താങ്ങുവിലയ്ക്ക് നിയമസാധ്യത ഉറപ്പാക്കുക, 2021ലെ വൈദ്യുതി(ഭേദഗതി) ബില്‍ പിന്‍വലിക്കുക, സമരത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കേസുകളെല്ലാം പിന്‍വലിക്കുക, ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് ഒത്താശ നല്‍കിയ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക എന്നിവയായിരുന്നു മറ്റ് ഡിമാന്റുകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരു സുപ്രധാന ഘടക കക്ഷിയായ അഖിലേന്ത്യ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടന(എഐകെകെഎംഎസ്) രാജ്യമെമ്പാടും ശക്തമായ പ്രതിഷേധ പരിപാടികളോടെ വഞ്ചനാദിനം സമുചിതം ആചരിച്ചു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top