ഐഎൻപിഎ ഇരിട്ടി എസ്ബിഐ ഉപരോധം

Spread our news by sharing in social media

ഇന്ത്യൻ നേഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വായ്പയെടുത്ത രക്ഷിതാക്കൾ ഇരിട്ടി എസ്ബിഐ ഉപരോധിച്ചു.
വിദ്യാഭ്യാസ വായ്പ റിലയൻസിനെ ഏൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, ജപ്തി നടപടികൾ നിർത്തി വയ്ക്കുക, സർക്കാരും ബാങ്കുകളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, വിദ്യാഭ്യാസ വായ്പ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രക്ഷിതാക്കൾ ബാങ്ക് ഉപരോധിച്ചത്. ഐഎൻപിഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി മേരി എബ്രഹാം, ജില്ലാ ജോയിന്റ്‌സെക്രട്ടറി അനൂപ് ജോൺ ഏരിമറ്റം, തോമസ് പുന്നോലിൽ, ജോസഫ് കൂനാമ്പുറം, കെ.അപ്പച്ചൻ, കെ.രാജു, സിറാജുദ്ദീൻ, രാഘവൻ കാവുമ്പായി, തങ്കച്ചൻ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.
ബാങ്ക് ഉപരോധനത്തെ തുടർന്ന് ഇരിട്ടി ടൗണിൽ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി.

Share this