കരിമണൽ ഖനനത്തിനെതിരെ തിരുവോണനാളിൽ പട്ടിണി സമരം

കരിമണല്‍ ഖനനവിരുദ്ധ സമരം അതിശക്തമായി ജനങ്ങളുടെ പിന്തുണയോടെ മുന്നേറുകയാണ്. ഖനനംമൂലം വലിയഴീക്കല്‍ മുതല്‍ ആലപ്പുഴ ബീച്ച് വരെയുള്ള ഭാഗത്ത് കടലാക്രമണം രൂക്ഷമാകുകയും തീരവും റോഡും വീടുകളും കടലടുത്തുപോകുകുയും ചെയ്യുന്നു. തീരദേശം വാസയോഗ്യമല്ലാതാക്കിത്തീര്‍ക്കുകയാണ് സര്‍ക്കാര്‍. തീരസരക്ഷണ നിയമങ്ങള്‍, മോട്ടോര്‍ വാഹനനിയമങ്ങള്‍ ധാരണാപത്രം ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് തീരത്തെ തകര്‍ക്കുന്ന കരിമണല്‍ ഖനനം നടക്കുന്നത്. അതിന്റെ മറവില്‍ ആളുകളെ കുടിയിറക്കാന്‍ ശ്രമിക്കുകയുംതീരം ഖനനകുത്തകകള്‍ക്ക് തീറെഴുതുകയും ചെയ്യുന്നു.
സമരത്തിന്റെ ഭാഗമായി തിരുവോണദിവസം പരിസ്ഥിതി സ്നേഹികളുടെ മുന്‍കൈയില്‍ പട്ടിണി സമരം നടന്നു. കവി സത്യന്‍ കോമല്ലൂര്‍ ഉദ്ഘാടനം ചെയ്തു.കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന രാപ്പകല്‍ റിലേ സത്യാഗ്രഹ സമരത്തിന്റെ നൂറാം ദിവസം ഖനന ബന്ധന സമരം നടക്കും.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp