കെ റെയിൽ ദുരന്ത പദ്ധതിക്കെതിരെ സമര പ്രചാരണ ജാഥ

K-Rail-2.jpeg
Share

സംസ്ഥാനമെമ്പാടും ജനകീയ പ്രക്ഷോഭം ശക്തമാകുന്നു.

കേരളത്തെ പല തട്ടിൽ വെട്ടിമുറിക്കുന്നതും പതിനായിരങ്ങളെ കുടിയിറക്കുന്നതുമായ ജനവിരുദ്ധ കെ-റെയിൽ പദ്ധതിക്കെതിരെ സമരാവേശം വിതറിയ തെക്കൻ മേഖല ജാഥ തിരുവനന്തപുരത്ത് സമാപിച്ചു. സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 14ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച തെക്കൻ മേഖലാ ജാഥ തിരുവാങ്കുളത്ത് നിന്നാണ് ആരംഭിച്ചത്. മൂലമ്പിള്ളി സമര നായിക മേരി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.കെ.ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു.
എം.പി.ബാബുരാജ്(ജാഥാ ക്യാപ്റ്റൻ), എസ്.രാജീവൻ(വൈസ് ക്യാപ്റ്റൻ ) സി.കെ.ശിവദാസൻ(മാനേജർ), കെ.എസ്.പ്രസാദ് വർക്കല, എ.ഷൈജു, ജെ.എ.നൗഫൽ, എസ്.രാധാമണി, കെ.ജി.അനിൽകുമാർ, ലക്ഷ്മി ആർ.ശേഖർ എന്നിവർ സ്ഥിരംഗങ്ങളായിരുന്നു. സമിതി രക്ഷാധികാരി എം.ടി.തോമസ്, വിനു കുര്യാക്കോസ്, ശേഖർ, കെ.എസ്.ഹരികുമാർ, ജോർജ് ജോസഫ്, പി.പി.സജീവ് കുമാർ, എന്‍.ആര്‍.മോഹൻകുമാർ, അഡ്വ.സുനു ജോർജ്, ജോസ് പുതുമുള്ളിൽ, ഗർവാസീസ്, കെ.വി.സതീശൻ തുടങ്ങിയവർ ജില്ലാ ജാഥാംഗങ്ങളായി പങ്കെടുത്തു. പദ്ധതി കടന്നുപോകുന്ന 12 കേന്ദ്രങ്ങളിൽ യോഗങ്ങൾ നടത്തി. മുളക്കുളം പള്ളിപ്പടിയിൽ സമാപന യോഗം നടന്നു.
രണ്ടാം ദിവസം ജാഥ കോട്ടയം ജില്ലയുടെ അതിർത്തിയായ മുളക്കുളത്തു നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ചു. സംസ്ഥാനസമിതിയുടെ രക്ഷാധികാരി എം.ടി.തോമസ് ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ചാക്കോച്ചൻ മണലേൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് 15 കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഏറ്റുമാനൂരിൽ നടന്ന സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു.
സമര ജാഥ മൂന്നാം ദിവസം കോട്ടയം കാരിത്താസിൽനിന്നും ആരംഭിച്ചു. നഗരസഭാഗം സാബു മാത്യു ഉദ്ഘാടനം ചെയ്തു. കോട്ടയം കളക്ട്രേറ്റിനു മുന്നിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ, അഡ്വ.ജോഷി ജേക്കബ്, മിനി കെ.ഫിലിപ്പ്, നഗരസഭാഗം ലിസി കുര്യൻ തുടങ്ങിയവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി. 15 കേന്ദ്രങ്ങളിലെ യോഗങ്ങൾക്ക് സമാപനം കുറിച്ച് മാമൂട് ജംഗ്ഷനിൽ സമാപന സമ്മേളനം നടന്നു. വാർഡ് മെമ്പർ ജി.അശോകിന്റെ അദ്ധ്യക്ഷതയിൽ വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. ആന്റണി ജേക്കബ് കുന്നുംപുറം മുഖ്യപ്രസംഗം നടത്തി. അന്നമ്മ സാജൻ, സിനി വർഗ്ഗീസ് തുടങ്ങിയ മെമ്പറന്മാരും മറ്റു നേതാക്കളും പങ്കെടുത്തു. ജാഥയിൽ ജില്ലാ കോഡിനേറ്റർ ചാക്കോച്ചൻ മണലേൽ, ശ്രീ.കെ.എസ്.പ്രസാദ് വർക്കല, സി.കെ.ശിവദാസൻ (മാനേജർ) മിനി കെ ഫിലിപ്പ്, ജോയി സെബാസ്റ്റ്യൻ, എ.ജി.അജയകുമാർ, ടി.എൻ.ബിജു, പി.ജി.ശശികുമാർ, കെ.എസ്.ശശികല എന്നിവരും ജാഥാഗംങ്ങളായിരുന്നു.


4-ാം ദിവസം പത്തനംതിട്ട ജില്ലാതിർത്തിയായ കുന്നന്താനത്ത് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജോസഫ് എം. പുതുശേരി, എസ്എന്‍ഡിപി തിരുവല്ല യൂണിയൻ അസി.സെക്രട്ടറി പി.എസ്.വിജയൻ, അരുൺ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന യോഗങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു. വാർഡ് മെമ്പർ അനിൽ ബാബു, ജോൺ ചാണ്ടി, രാജുവെട്ടിത്തറ, കെ.എൻ.രവീന്ദ്രൻ, അനീഷ് വി.ചെറിയാൻ, മനോജ് ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, സിനു കെ. ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്യാപ്റ്റൻ എം.പി.ബാബുരാജ്, ജോസഫ് വെള്ളിയാംകുന്ന്, അരുൺ ബാബു, സിനു കെ.ചെറിയാൻ എന്നിവരും ജാഥാംഗങ്ങളായി പങ്കെടുത്തു. ആറാട്ടുപുഴയിൽ നടന്ന സമാപന സമ്മേളനത്തിനു ശേഷം തിരുവല്ല കെഎസ് ആര്‍ടിസിക്ക് മുന്നിൽ യോഗം നടത്തി.
ആലപ്പുഴ ജില്ലയിൽ പുത്തൻകാവിൽനിന്ന് ആരംഭിച്ച് പത്തനംതിട്ടയുടെ തെക്കുപടിഞ്ഞാറ് അതിർത്തിയായ തെങ്ങമത്ത് അവസാനിച്ചു. പന്ത്രണ്ട് കേന്ദ്രങ്ങളിൽ യോഗങ്ങൾ നടത്തി. ആർ.പാർത്ഥസാരഥി വർമ്മ, ടി.കോശി, കെ.ആർ.ഓമനക്കുട്ടൻ, കെ.ബിമൽജി, പ്രവീൺ, എന്‍.ആര്‍.അജയകുമാർ. ശശി കുമാർ, സുരേഷ് കുമാർ എന്നിവരും ജാഥാഗങ്ങളായിരുന്നു. സന്തോഷ് പടനിലം ജാഥയ്ക്കു നേതൃത്വം നൽകി.


ആറാം ദിവസം കൊല്ലം പെരുമ്പുഴയിൽ നിന്ന് ആരംഭിച്ചു പത്ത് സ്ഥലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ച് ചാത്തന്നൂരിൽ കാരംകോട് സമാപിച്ചു. പാടശേഖര സമിതി പ്രസിഡന്റ് ജയകുമാരൻ ഉണ്ണിത്താൻ, റിട്ട റെയിൽവേ സ്റ്റാഫ് ഓമനക്കുട്ടൻ, സുരേന്ദ്രൻ പിള്ള, സദാനന്ദൻ, ജോൺസൺ തോമസ് എന്നിവർ പ്രസംഗിച്ചു. ബി.രാമചന്ദ്രൻ, വിജയ കൃഷ്ണൻ, ഷൈല കെ.ജോൺ, വി.ലീല, ഷറഫ് കുണ്ടറ തുടങ്ങിയവരും ജാഥാംഗങ്ങളായിരുന്നു. കൊല്ലം ജില്ലയിലെ സമര ജാഥാപര്യടനം ഇടക്കാട് പഞ്ചായത്ത് മെമ്പർ അരുൺ ഉത്തമൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം പഞ്ചായത്ത് മെമ്പർ സിന്ധു ഗോപൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കോശി പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ജനകീയ നേതാക്കളായ എ.ജയിംസ്, ഫാദർ ഗീവർഗീസ് തരകൻ, ഷറഫ് കുണ്ടറ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങളിൽ പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, മെമ്പർമാരായ അനില, ഷീജ രാധാകൃഷ്ണൻ എന്നിവരും കുന്നത്തൂർ ഗോപിനാഥപിള്ള, പി.പി.പ്രശാന്ത്, വിജയകൃഷ്ണൻ, ശശികുമാർ എന്നിവരും പ്രസംഗിച്ചു. തിരുവനന്തപുരംജില്ലയിലെ ജാഥ വേളമാനൂരിൽ നിന്നും തുടങ്ങി. ശാസ്ത്ര സാഹിത്യ പരിഷത് മുൻനേതാവും ഗ്രന്ഥകാരനുമായ കരവാരം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ പ്രിയ സുനിൽ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റൻ എം.പി.ബാബുരാജ്, കെ.എസ്.പ്രസാദ് വർക്കല, സി.കെ.ശിവദാസൻ, എ.ഷൈജു, എ.ഫിറോസ്, മുഹമ്മദ്‌മുബാറക്, ജെ.എ.നൗഫൽ, നവാസ് എൻ, നജാസ് അഹമ്മദ്, സുരേന്ദ്രൻ, പ്രിൻസ് തുടങ്ങിയവർ ജാഥാംഗങ്ങളായി പങ്കെടുത്തു. 9-ാം ദിവസം ജാഥ രാവിലെ പെരുങ്കുഴിയിൽ നിന്ന് ആരംഭിച്ചു. ഡിസിസി സെക്രട്ടറി എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് ബി.രവി മുഖ്യ പ്രസംഗം നടത്തി. ജാഥാംഗങ്ങൾ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. മുരുക്കുംപുഴ യിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മുഹമ്മദ് കുഞ്ഞ് സാർ അദ്ധ്യക്ഷത വഹിച്ചു. പള്ളി കമ്മിറ്റി പ്രസിഡന്റ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ശ്രീ. വാഹിദ് സ്വാഗതം ആശംസിച്ചു. വിവിധ സംഘടനാനേതാക്കൾ പ്രസംഗിച്ചു. ഗംഭീര സ്വീകരണ സമ്മേളനമായിരുന്നു. തുടർന്ന് കരിച്ചാറ, കഴക്കൂട്ടം, ഓവർ ബ്രിഡ്ജ് കരിക്കകം, കൊച്ചുവേളി തുടങ്ങിയ സ്ഥലങ്ങളിൽ യോഗങ്ങൾ നടത്തി. കണിയാപുരം റയിൽവേ ഗേറ്റിനു സമീപം സമാപനസമ്മേളനം നടന്നു. സമിതി രക്ഷാധികാരി എം.ഷാജർ ഖാൻ അദ്ധ്യക്ഷനായി. വിളപ്പിൽശാല സമര നായകൻ എസ്. ബുർഹാൻ ഉദ്ഘാടനം ചെയ്തു. നൗഫൽ സ്വാഗതമാശംസിച്ചു. ശൈവപ്രസാദ്, സമിതി ജനറൽ കൺവീനർ എസ്.രാജീവൻ, ജാഥാ മാനേജർ സി.കെ.ശിവദാസൻ, ജെ.എ.നൗഫൽ, കരവാരം രാമചന്ദ്രൻ, എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) ജില്ലാ സെക്രട്ടറി ആർ.കുമാർ, ഓമനദാസ്, മുണ്ടേല ബഷീർ, എ.ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥിരാഗംങ്ങളെ കൂടാതെ ഫിറോസ്, മുഹമ്മദ് മുബാറക് തുടങ്ങിയവരും അംഗങ്ങളായിരുന്നു.

Share this post

scroll to top