കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇടതുപക്ഷ ഐക്യമുന്നണിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ

luf-tvm-2.jpg

തിരുവനന്തപുരം ജിപിഒയ്ക്കുമുന്നിൽ ഇടതുപക്ഷ ഐക്യമുന്നണി സംഘടിപ്പിച്ച ധർണ്ണ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ സഖാവ് സി.കെ.ലൂക്കോസ് ഉദ്ഘാടനം ചെയ്യുന്നു.

Share

തിരുവനന്തപുരം

ഇടതുപക്ഷ ഐക്യമുന്നണിയുടെ നേതൃത്വത്തിൽ ജിപിഒ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് സി.കെ.ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കുത്തകാനുകൂല നയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് വർഗ്ഗീയ-വിഭാഗീയ ഭ്രാന്ത് വളർത്തിയെടുക്കുന്നത്. എന്നാൽ, ഇന്ന് ഈ നയങ്ങൾക്കെതിരെ ഗുജറാത്തിലുൾപ്പെടെ വൻ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ”വാളെടുത്തവൻ വാളാൽ” എന്ന സ്ഥിതിയിലാണിന്ന് ബിജെപി സർക്കാർ, അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ജിപിഒയുടെ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനസെക്രട്ടേറിയറ്റംഗം സഖാവ് ജി.എസ്.പത്മകുമാർ, എംസിപിഐ (യുണൈറ്റഡ്) സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സഖാക്കൾ ശ്രീനിവാസദാസ്, പ്രതാപ്‌സിങ്, ആർഎംപി ജില്ലാസെക്രട്ടറി സഖാവ് ആർ.ബാലകൃഷ്ണപിള്ള, സഖാവ് പേരൂർക്കട മോഹനൻ എന്നിവർ പ്രസംഗിച്ചു. ഇടതുപക്ഷ ഐക്യമുന്നണി ജില്ലാ ചെയർമാൻ സഖാവ് വി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സഖാവ് ആർ.ബിജു സ്വാഗതം പറഞ്ഞു. ധർണ്ണക്ക് ഇടതുപക്ഷ ഐക്യമുന്നണി ജില്ലാ നേതാക്കളായ സഖാക്കൾ എം.ഷാജർഖാൻ, ഡി.സുന്ദരേശൻ, മുകുന്ദേഷ്, പേരൂർക്കട സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

കൊല്ലം

കൊല്ലം ഹെഡ്‌പോസ്റ്റോഫീസ് മാർച്ച് എംസിപിഐ(യു) കേന്ദ്രക്കമ്മിറ്റിയംഗം അഡ്വ.രാജാദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം ഹെഡ്‌പോസ്റ്റോഫീസ് മാർച്ച് എംസിപിഐ(യു) കേന്ദ്രക്കമ്മിറ്റിയംഗം
അഡ്വ.രാജാദാസ് ഉദ്ഘാടനം ചെയ്യുന്നു

ഇടതുപക്ഷ ഐക്യമുന്നണി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ ഹെഡ്‌പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ എംസിപിഐ(യു) കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. രാജാദാസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക രംഗത്തെ കടന്നാക്രമണങ്ങൾക്കൊപ്പം വർഗ്ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ സമൂഹത്തെ ഭയാനകമായപ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ഐക്യമുന്നണി ജില്ലാ ചെയർപേഴ്‌സൺ ഷൈല കെ. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കൺവീനർ വി.എസ്. രാജേന്ദ്രൻ, എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് മുന്നോടിയായി ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് മുന്നണി പ്രവർത്തകർ അണിനിരന്നു.

കോട്ടയം

കോട്ടയം ബിഎസ്എൻഎൽ ഓഫീസ് മാർച്ച് ആർഎംപി സംസ്ഥാനസെക്രട്ടേറിയറ്റംഗവും എൽയുഎഫ് ചെയർമാനുമായ സഖാവ് കെ.എസ്.ഹരിഹരൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം ബിഎസ്എൻഎൽ ഓഫീസ് മാർച്ച് ആർഎംപി സംസ്ഥാനസെക്രട്ടേറിയറ്റംഗവും എൽയുഎഫ് ചെയർമാനുമായ സഖാവ് കെ.എസ്.ഹരിഹരൻ ഉദ്ഘാടനം ചെയ്യുന്നു

പ്രതിരോധം, ചില്ലറ വ്യാപാരം, ഔഷധനിർമ്മാണം അടക്കമുള്ള മേഖലകളിൽ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചതിലൂടെ മോദി സർക്കാർ ഇന്ത്യയിലെ സാധാരണക്കാരനെ ജാതിഭേദമില്ലാതെ വിദേശ-സ്വദേശ കുത്തകകളുടെ ചൂഷണത്തിന് എറിഞ്ഞുകൊടുത്തിരിക്കുകയാണ് എന്ന് ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന ചെയർമാൻ കെ.എസ്.ഹരിഹരൻ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ദേശഭക്തിയുടെ കാപട്യമാണ് ഇതിലൂടെ വെളിവാകുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ നഖശിഖാന്തം എതിർത്തിരുന്ന നയങ്ങളാണ് നരേന്ദ്ര മോദി ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കുത്തകാനുകൂല നയങ്ങൾ തടസ്സമില്ലാതെ നടപ്പിലാക്കാനാണ് ജാതീയസ്പർദ്ധ വളർത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ ഐക്യമുന്നണിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന ബിഎസ്എൻഎൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എസ്.ഹരിഹരൻ. എംസിപിഐ (യു) സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.സാജു, എസ്‌യുസിഐ (സി) ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.കെ.ബിജു, ഇ.വി.പ്രകാശ്, എ.ജി.അജയകുമാർ എന്നിവരും പ്രസംഗിച്ചു. ഇടതുപക്ഷ ഐക്യമുന്നണി ജില്ലാ കൺവീനർ മിനി കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയുടെ മുന്നിൽനിന്നും ആരംഭിച്ച പ്രകടനത്തിന് കെ.പി.വിജയൻ, പിൻ.എൻ.തങ്കച്ചൻ, വി.പി.കൊച്ചുമോൻ, കെ.എൻ.രാജൻ, കെ.എസ്.ശശികല, റ്റി.ജെ.ജോണിക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

ആലപ്പുഴ

ആലപ്പുഴ സെൻട്രൽ ടെലഗ്രാഫ് ഓഫീസ് മാർച്ച് എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടേറിയറ്റംഗവും എൽയുഎഫ് സംസ്ഥാന കൺവീനറുമായ ഡോ.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ സെൻട്രൽ ടെലഗ്രാഫ് ഓഫീസ് മാർച്ച് എസ്‌യുസിഐ(സി)
സംസ്ഥാന സെക്രട്ടേറിയറ്റംഗവും എൽയുഎഫ് സംസ്ഥാന കൺവീനറുമായ
ഡോ.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 26 ന് സെൻട്രൽ ടെലഗ്രാഫ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച് എൽയുഎഫ് സംസ്ഥാന കൺവീനറും എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ഡോ.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
എംസിപിഐ(യു) സംസ്ഥാനകമ്മിറ്റിയംഗം സഖാവ് ഇ.ടി.ശശി അദ്ധ്യക്ഷനായിരുന്നു. സഖാക്കൾ വർഗ്ഗീസ് എം.ജേക്കബ്, എസ്.സീതിലാൽ, അഡ്വ.എം.എ.ബിന്ദു എന്നിവരും പ്രസംഗിച്ചു.

എറണാകുളം

കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച്‌ എംസിപിഐ(യു) സംസ്ഥാന സെക്രട്ടറി സഖാവ് ടി.എസ്.നാരായണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച്‌ എംസിപിഐ(യു) സംസ്ഥാന സെക്രട്ടറി സഖാവ് ടി.എസ്.നാരായണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടതുപക്ഷ ഐക്യമുന്നണി(എൽയുഎഫ്)യുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് ടെലിഫോൺ എക്‌സ്‌ചേഞ്ചിലേയ്ക്ക് നടന്ന മാർച്ച് എംസിപിഐ(യു) സംസ്ഥാന സെക്രട്ടറി ടി.എസ്.നാരായണൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ”വികസനത്തിന്റെ വായ്ത്താരിമുഴക്കുന്ന മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ തൊഴിലാളികൾക്കും പാവങ്ങൾക്കുമെതിരെ യുദ്ധപ്രഖ്യാപനമാണ് സർക്കാർ നടത്തുന്നത്. അമേരിക്കൻ സാമ്രാജ്യത്വവുമായി സൈനികസഹകരണത്തിലേർപ്പെടുന്ന മോദി രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തെ വെല്ലുവിളിക്കുകയാണ്. പൊതുമേഖലാവ്യവസായങ്ങളും സേവനമേഖലകളും സ്വകാര്യവൽക്കരിക്കുന്നതുവഴി രാജ്യത്തെ ജനങ്ങളെ ഇരുട്ടിലേയ്ക്കു നയിക്കുകയാണ് ബിജെപി സർക്കാർ. അടിസ്ഥാനമേഖലകളിൽ യാതൊരുവികസനവും കൊണ്ടുവരുന്നില്ലെന്നുമാത്രമല്ല, രാജ്യത്തെ ദരിദ്രജനകോടികളെ കുത്തകകളുടെ കൊടിയചൂഷണത്തിന് വിധേയരാക്കുകയാണ് ഇവർ” അദ്ദേഹം ചൂണ്ടിക്കാട്ടി. എൽയുഎഫ് ജില്ലാ ചെയർമാൻ ടി.കെ.സുധീർകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ എൽയുഎഫ് സംസ്ഥാന വൈസ്‌ചെയർമാൻ കെ.ആർ.സദാനന്ദൻ മുഖ്യപ്രസംഗം നടത്തി. എസ്‌യുസിഐ(സി) ജില്ലാസെക്രട്ടേറിയറ്റംഗം പി.എം.ദിനേശൻ, എംസിപിഐ(യു) ജില്ലാ സെക്രട്ടറി എം.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു. മേനകയിൽ നിന്നാരംഭിച്ച മാർച്ചിന് ജില്ലാ നേതാക്കൾ നേതൃത്വം കൊടുത്തു.

കോഴിക്കോട്

കോഴിക്കോട് ആദായനികുതി ഓഫീലേയ്ക്ക് നടത്തിയ മാർച്ച് ആർഎംപി സംസ്ഥാന സെക്രട്ടറി സഖാവ് എൻ.വേണു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് ആദായനികുതി ഓഫീലേയ്ക്ക് നടത്തിയ മാർച്ച് ആർഎംപി
സംസ്ഥാന സെക്രട്ടറി സഖാവ് എൻ.വേണു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് ജില്ലാ ഇടതുപക്ഷഐക്യമുന്നണിയുടെ നേതൃത്വത്തിൽ മുതലക്കുളം മൈതാനിയിൽ നിന്ന് ആരംഭിച്ച പ്രകടനം ആദായനികുതി ഓഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ എസ്‌യുസിഐ ജില്ലാസെക്രട്ടറി എ.ശേഖർ അദ്ധ്യക്ഷത വഹിച്ചു. ആർഎംപി സംസ്ഥാന സെക്രട്ടറി സ.എൻ വേണു ഉൽഘാടനം ചെയ്തു. സ.കുഞ്ഞിക്കണാരൻ സ്വാഗതം പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷനൽകിക്കൊണ്ട് ജന്മം കൊണ്ട ഇടതുപക്ഷഐക്യമുന്നണി പടിപടിയായി ജനാധിപത്യ പ്രക്ഷോഭണം വളർത്തിയെടുക്കുവാൻ ശ്രമിക്കുകയാണ്. അനുദിനമെന്നോണം ജനതാല്പര്യങ്ങൾ ചവിട്ടിമെതിച്ചുകൊണ്ട് കുത്തകകൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്ന നരേന്ദ്രമോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള സമരത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തുകയാണിന്നത്തെ കടമയെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷഐക്യമുന്നണി നേതാവ് കെ.പി.പ്രകാശൻ, പി.എം.ശ്രീകുമാർ, എം.കെ.രാജൻഎന്നിവരും പ്രസംഗിച്ചു .

പാലക്കാട്

പാലക്കാട് ഹെഡ്‌പോസ്റ്റോഫീസ് മാർച്ച് ആർഎംപി ചെയർമാൻ സഖാവ് ടി.എൽ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് ഹെഡ്‌പോസ്റ്റോഫീസ് മാർച്ച് ആർഎംപി ചെയർമാൻ
സഖാവ് ടി.എൽ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

എൽയുഎഫ് പാലക്കാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 26-ന് ഹെഡ്‌പോസ്റ്റോഫീസ് മാർച്ച് നടന്നു. മാർച്ച് ആർഎംപി ചെയർമാൻ സഖാവ് ടി.എൽ.സന്തോഷ് ഉദ്ഘാടനം ചെയ്തു. മാർച്ചിന് മുന്നോടിയായി സ്റ്റേഡിയം ബസ്സ്റ്റാന്റിൽ നടന്ന യോഗത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാസെക്രട്ടറി സഖാവ് കെ.അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(സി) ജില്ലാക്കമ്മിറ്റിയംഗം സ.കെ.എം.ബീവി, ആർഎംപി ജില്ലാസെക്രട്ടറി സ.രാധാകൃഷ്ണൻ മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു. സഖാക്കൾ കെ.പ്രദീപ്, കെ.രാമനാഥൻ, കെ.പ്രസാദ്, എൻ.സുഗന്ധി തുടങ്ങിയവർ നേതൃത്വം നൽകി.

തൃശൂർ

തൃശൂർ സ്പീഡ് പോസ്റ്റോഫീസ്മാർച്ച് എംസിപിഐ(യു) കേന്ദ്രക്കമ്മിറ്റിയംഗം സഖാവ് ഇ.കെ.മുരളി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ സ്പീഡ് പോസ്റ്റോഫീസ്മാർച്ച് എംസിപിഐ(യു) കേന്ദ്രക്കമ്മിറ്റിയംഗം സഖാവ് ഇ.കെ.മുരളി ഉദ്ഘാടനം ചെയ്യുന്നു

മോദി സർക്കാരിന്റെ ജനദ്രോഹനയങ്ങൾ അവസാനിപ്പിക്കണെന്നാവശ്യപ്പെട്ട് കൊണ്ട് ഇടതുപക്ഷ ഐക്യമുന്നണിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ സ്പീഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടന്നു.
വിലക്കയറ്റം തടയുക, റെയിൽവേ ചാർജ് സേവനനികുതിവർദ്ധനവുകൾ പിൻവലിക്കുക, ദളിത് ജനവിഭാഗങ്ങൾക്കുനേരയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലേക്ക് നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് മാർച്ച് നടന്നത്. എൽ.യു.എഫ്. സംസ്ഥാന കമ്മിറ്റിയംഗം വി.കെ.മുരളി മാർച്ച് ഉൽഘാടനം ചെയ്തു.
ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ മോദിയുടെ മാതൃക മൻമോഹൻസിംഗ് ആണെന്നും കുത്തകകൾക്ക് വേണ്ടി മോദി സ്വീകരിച്ചിരിക്കുന്ന നയങ്ങൾ സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറച്ചുകൊണ്ട് ഖജനാവിൽ നിന്നും പണം മുടക്കാതെ വിലക്കയറ്റം തടയുവാൻ കഴിയുമായിരുന്നിട്ടും അത് സർക്കാർ സ്വീകരിച്ചില്ല. ഇൻഡോ- അമേരിക്കൻ സൈനിക കരാർ ഉണ്ടാക്കി നമ്മുടെ സാമ്രാജ്വവിരുദ്ധ പാരമ്പര്യത്തെപ്പോലും തകർക്കുകയാണ് മോദി. ഇതിനെയെല്ലാം എതിരെ ജനങ്ങൾ സമരരംഗത്തിറങ്ങണമെന്നും സെപ്തം 2 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ആർഎംപി ജില്ലാ പ്രസിഡന്റ് അഡ്വ. ഭഗത്‌സിംഗ് അദ്ധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(കമ്മ്യുണിസ്റ്റ്) ജില്ലാ സെക്രട്ടറി ഡോ. പി.എസ്.ബാബു, ആർഎംപി ജില്ലാ സെക്രട്ടറി പി.ജെ.മോൻസി, എംസിപിഐ(യു) ജില്ലാ സെക്രട്ടറി പി.ആർ.സിദ്ധാർത്ഥൻ, എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാക്കമ്മിറ്റിയംഗം സി.കെ.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ

കണ്ണൂർ ടൗണിൽ നടന്ന പ്രതിഷേധ ധർണ്ണ പ്രമുഖ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ.സി.ഉമേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ ടൗണിൽ നടന്ന പ്രതിഷേധ ധർണ്ണ പ്രമുഖ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ.സി.ഉമേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ ടൗണിൽ നടന്ന ധർണ്ണ പ്രമുഖ എഴുത്തുകാരനും ആക്ടീവിസ്റ്റുമായ കെ.സി.ഉമേഷ്ബാബു ഉദ്ഘാടനം ചെയ്തു. മോഹനൻമാസ്റ്റർ, കെ.കെ.സുരേഷ്, ഡോ.ഡി.സുരേന്ദ്രനാഥ്, പോൾ ടി.സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top