കർഷക വിരുദ്ധ ബിൽ കത്തിച്ചു

KPS-IDK.jpeg
Share

കർഷകരെ കുത്തകകൾക്ക് അടിയറ വയ്ക്കുന്ന മോദി സർക്കാരിന്റെ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ വ്യാപകമായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കേരളത്തിൽ കർഷക പ്രതിരോധ സമിതി പ്രതിഷേധ പരിപാടികളും ബില്ലിന്റെ കോപ്പി കത്തിക്കലും നടത്തി. തൊടുപുഴയിൽ സംസ്ഥാന കമ്മിറ്റി അംഗം സിബി.സി. മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി എൻ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ബില്ല് കത്തിക്കൽ സമരപരിപാടിക്ക് സംസ്ഥാന കമ്മിറ്റിയംഗം സെബാസ്റ്റ്യൻ എബ്രഹാം നേതൃത്വം നൽകി. മാത്യു ജേക്കബ്ബ്, അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top