കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചുപൂട്ടുക മദ്യ വിരുദ്ധ ജനകീയ മുന്നണി സത്യാഗ്രഹ സമരം

Share

അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിരോധനാധികാരം പുന:സ്ഥാപിക്കുക, ലഹരി മുക്ത കേരളം: സർക്കാർ വാക്കു പാലിക്കുക എന്നീ ആവശ്യങ്ങളുയർത്തി മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നവംബര്‍ 2ന് സമരപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. കണ്ണൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സത്യാഗ്രഹ സമരം അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ സെക്രട്ടറി രശ്മി രവി ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി ജില്ലാ നേതാവ് കെ.കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ലഹരി നിർമ്മാർജന സമിതി ജില്ലാ സെക്രട്ടറി ഖാദർ മുണ്ടേരി, സി.പി.മുസ്തഫ(ജമാഅത്തെ ഇസ്ലാമി), മുഹമ്മദ് ഫസൽ (മദ്യ നിരോധന യുവജന സമിതി), അഡ്വ.ആർ.അപർണ (മദ്യവിരുദ്ധ ജനകീയ സമര സമിതി), പ്രകാശൻ വാരം (മദ്യനിരോധന സമിതി) എന്നിവർ പ്രസംഗിച്ചു. അഡ്വ.പി.സി വിവേക് സ്വാഗതവും ടി.ചന്ദ്രൻ നന്ദിയും പറഞ്ഞു.

Share this post

scroll to top