തോട്ടിയാട് മദ്യവിരുദ്ധ പ്രവർത്തകർക്കെതിരെ കള്ളക്കേസ്: ചെങ്ങന്നൂരിൽ പ്രതിഷേധയോഗം

Thottiyadu-Madyam.jpg
Share

മദ്യം വ്യാപകമാക്കികൊണ്ട് സാമൂഹ്യ ജീവിതത്തെ തകർക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, നാടിന്റെ പുരോഗതിയുടെ പതാകയേന്തേണ്ട പുത്തൻതലമുറ ആകമാനം ധാർമ്മിക മൂല്യങ്ങൾ തകർന്ന് സാമൂഹ്യ ദ്രോഹികളായി മാറുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ജനകീയ പ്രതിരോധ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി.ദിലീപൻ പറഞ്ഞു. തോട്ടിയാട് മദ്യവിരുദ്ധ സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ കള്ളക്കേസുകൾ ചുമത്തി പീഡിപ്പിക്കുന്ന അധികാരികളുടെ നടപടിക്കെതിരെ ജനകീയ പ്രതിരോധ സമിതി ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി നന്ദാവനം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ജനദ്രോഹ നടപടികൾക്കെതിരെ ജനാധിപത്യ പോരാട്ടങ്ങൾ വളർത്തിയെടുക്കാൻ സമൂഹം മുന്നോട്ടു വരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബോധിനി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ഒ.ഹാരീസ്, അഡ്വ.എം.എ.ബിന്ദു, പി.ദേവരാജൻ, എസ്.സീതിലാൽ, കെ.ബിമൽജി, മധു ചെങ്ങന്നൂർ, റോയി മാത്യു, ടി.കെ.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top