പാചകവാതക സബ്‌സിഡി പിൻവലിച്ചതിനെതിരെ സമരം വളർത്തിയെടുക്കുക

Spread our news by sharing in social media

 

2017 ജൂലൈ 31 ന് എസ്‌യുസിഐ(സി) ജനറൽസെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് പുറപ്പെടുവിച്ച പ്രസ്താവന.

2018 മാർച്ച് 18 ഓടുകൂടി, പാചകവാതക സബ്‌സിഡി പിൻവലിക്കാൻ തീരുമാനിച്ച വിവരം കേന്ദ്ര ഗവൺമെന്റ് എല്ലാ എണ്ണ കമ്പനികളെയും അറിയിച്ചിരിക്കുന്നു. ഇത് അങ്ങേയറ്റം ജനവിരുദ്ധമായ തീരുമാനമാണ്. അദ്ധ്വാനിച്ചുജീവിക്കുന്ന ജനങ്ങളുടെ അവസാനതുള്ളി ചോരയും ഊറ്റിയെടുത്ത് എങ്ങനെയാണ് മുതലാളിവർഗ്ഗത്തിന്റെ താൽപ്പര്യം ബിജെപി ഗവൺമെന്റ് സംരക്ഷിക്കുന്നതെന്ന് ഈ നടപടി ഒരിക്കൽകൂടി വെളിവാക്കുന്നു.
തികച്ചും ജനവിരുദ്ധമായ ഈ തീരുമാനത്തെ ഞങ്ങൾ ശക്തമായി അപലപിക്കുകയും ഇത് ഉടനടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ തീരുമാനം പിൻവലിക്കാൻ ഗവൺമെന്റ് നിർബന്ധിതമാകുംവിധം ശക്തമായ സമരം വളർത്തിയെടുക്കാൻ രാജ്യത്തെ ജനങ്ങളോടാകെ ഞങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Share this