വയനാട് ജില്ലാ കർഷക പ്രതിരോധ സമിതി ആദരാഞ്ജലി അർപ്പിച്ചു

Spread our news by sharing in social media

രക്തസാക്ഷികളായ കർഷകർക്ക് വയനാട് ജില്ല കർഷക പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ജൂൺ 16 ന് സുൽത്താൻ ബത്തേരി സ്വതന്ത്രമൈതാനത്തിന് സമീപം ഒരുക്കിയ രക്തസാക്ഷിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനാചടങ്ങ് കർഷക പ്രതിരോധ സമിതി വൈസ്പ്രസിഡണ്ട് ഡോ.വി.സത്യാനന്ദൻ നായർ ഉദ്ഘാടനം ചെയ്തു. ബിജെപി ഭരണത്തിനുകീഴിൽ കർഷക ആത്മഹത്യ മാത്രമല്ല, ജീവിക്കാൻവേണ്ടി പൊരുതുന്ന കർഷകർ ഭരണകൂടത്തിന്റെ വെടിയുണ്ടകൾക്കിരയാകുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി വി.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്യ പുറ്റനാൽ, സി.എൻ.മുകുന്ദൻ, പി.കെ.ഭഗത്, ബി. ഇമാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

 

Share this