സേവ് കേരള ക്യാമ്പയിൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18ന് കണ്ണൂർ കളക്‌ട്രേറ്റിലേക്ക് ബഹുജന മാർച്ചും ധർണയും നടന്നു.
പ്രളയ ദുരന്തം നടന്നതും ദുരന്ത സാധ്യതയുള്ളതുമായ പ്രദേശങ്ങളിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും നിർത്തി വയ്ക്കുക, കരിങ്കൽ-ചെങ്കൽ- മണൽ തടങ്ങിയ ഖനന മേഖലകളുടെ പൂർണമായ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും വ്യക്തമായ മാനദണ്ഡം പാലിച്ചുകൊണ്ടുള്ള ഫലപ്രദമായ വിതരണ സംവിധാനം ആവിഷ്‌കരിക്കുകയും ചെയ്യുക, കേരളത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും അതിനനുസരിച്ച് കാർഷിക-വ്യവസായ നയങ്ങളിലും കെട്ടിട നിർമാണ ചട്ടങ്ങളിലും ഭേദഗതി വരുത്തുക, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തു നടപ്പിലാക്കുക തുടങ്ങിയ പ്രധാന ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ടാണ് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത കളക്ടറേറ്റ് മാർച്ചും ധർണയും നടന്നത്.
സാമൂഹിക പ്രവർത്തക ദയാബായി മാർച്ച് ഉദ്ഘാടനം ചെയ്തു. കവിയും സാമൂഹിക പ്രവർത്തകനുമായ ഉമേഷ് ബാബു, ക്യാമ്പയിൻ കമ്മിറ്റി വർക്കിങ് ചെയർമാനും പരിസ്ഥിതി-സാമൂഹിക പ്രവർത്തകനുമായ നോബിൾ എം.പൈകട, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ, സിപിഐ(എംഎൽ-റെഡ് സ്റ്റാർ) ജില്ലാ സെക്രട്ടറി വിനോദ് രാമന്തളി, റ്റി.പി.പദ്മനാഭൻ, കെ.സുനിൽകുമാർ എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ഡോ.ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.
നിരവധി പരിസ്ഥിതി-സാമൂഹിക സംഘടനകളുടെയും ക്വാറി-വിരുദ്ധ സമര സമിതികളുടെയും നേതാക്കളും മാർച്ചിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മാർച്ചിനെ തുടന്ന് ജില്ലാ കളക്ടർക്ക് നിവേദനവും സമർപ്പിച്ചു.
സേവ് കേരളാ കാമ്പയിൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കണ്ണൂർ കളക്‌ട്രേറ്റിലേക്ക് മാർച്ചും ധർണയും
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520