നാലുവർഷ ബിരുദവും ദേശീയ വിദ്യാഭ്യാസ നയവും: സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി തൃശൂര്‍ ജില്ലാ കണ്‍വന്‍ഷന്‍

SEC-TCR-1.jpg
Share

മൂന്നുവർഷ ബിരുദത്തിന്റെ കുഴപ്പം ബോധ്യപ്പെടുത്താതെ നാലുവർഷ ബിരുദം ആരംഭിക്കുവാൻ കഴിയുമോയെന്നും അതിനുള്ള ഉത്തരം സർവകലാശാലകളോ ഉന്നതവിദ്യാഭ്യാസ കൗൺസിലോ ഇതുവരെയും നൽകിയിട്ടില്ലെന്നും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷ് കോമത്ത് പറഞ്ഞു. അഖിലേന്ത്യാ സേവ് എജ്യൂക്കേഷൻ കമ്മിറ്റി തൃശൂർ ചാപ്റ്റർ നവംബർ 24ന് തൃശൂർ പിഡഡബ്ല്യുഡി റസ്റ്റ്‌ ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച നാലുവർഷ ബിരുദവും ദേശീയ വിദ്യാഭ്യാസ നയവുമെന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ജി.നാരായൺ മോഡേറ്ററായിരുന്നു. ഡോ.രാജേഷ് കോമത്ത്, എം.ഷാജർഖാൻ എന്നിവർ വിഷയാവതരണം നടത്തി. എം.കെ.ഷഹസാദ്, പ്രൊഫ.ജോൺ തോമസ്, മുഹ്സിൻ പാടൂർ, മനുപ്രകാശ്, ജോമി.പി.എൽ, ജെയിംസ് മുട്ടിക്കൽ, ഡോ.എം.പ്രദീപൻ, അബ്ദുൾ നവാസ് എന്നിവർ പ്രസംഗിച്ചു.


സേവ് എഡ്യൂക്കേഷൻ കമ്മറ്റി തൃശൂർ ചാപ്റ്റര്‍ പ്രസിഡന്റായി ശ്രീകേരള വർമ്മ കോളേജ് മുൻപ്രിൻസിപ്പൽ ഡോ.കെ.കൃഷ്ണകുമാരിയെ തിരഞ്ഞെടുത്തു.
ഡോ.പി.വി.കൃഷ്ണൻനായർ രക്ഷാധികാരിയായും സംസ്ഥാന വൈസ് പ്രസിഡന്റ് ജി.നാരായണൻ, കെ.ആർ. ആനന്ദൻ, ഡോ. പി.എസ്. ബാബു എന്നിവർ ഉൾപ്പെടുന്ന ഉപദേശക സമിതിക്കും രൂപംനൽകി. വി.എസ്. ഗിരീശൻ, പ്രൊഫ.ജയലക്ഷ്മി, ഡോ.എം. മുകുന്ദൻ, ഡോ.എം. പ്രദീപൻ എന്നിവർ വൈസ് പ്രസിഡന്റുമാരും അബ്ദുൾ നവാസ് സെക്രട്ടറിയും വി.എസ്.രമ്യ, രാധിക റ്റി.ആർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരും സി.ആർ.ഉണ്ണികൃഷ്ണൻ ട്രഷററുമായി കമ്മിറ്റിയും തിരഞ്ഞെടുത്തു.

Share this post

scroll to top