വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ ബഹുഭൂരിപക്ഷം കുടുംബങ്ങളെയും അവഗണിക്കുന്ന വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയിലെ ഉപാധികൾ പിൻവലിക്കുക, സ്ഥിരം തൊഴിലും മാന്യമായ വരുമാനവുമില്ലാത്തവരുടെ വായ്പാ ബാധ്യത സമ്പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക, ജപ്തി-നിയമ നടപടികൾ അവസാനിപ്പിക്കുക, ബാങ്കുകൾ റിലയൻസിന് കൈമാറിയ അക്കൗണ്ടുകൾ സർക്കാർ നേരിട്ട് തീർപ്പാക്കുക എന്നീ ഡിമാന്റുകളുന്നയിച്ചുകൊണ്ട് ഐ.എൻ.പി.എയുടെയും ജപ്തിവിരുദ്ധസമിതിയുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സെക്രട്ടേറിയറ്റിനു മുന്നിൽ 27 ന് പ്രതിഷേധ സംഗമം നടത്തി. എ.എൻ.പി.എ സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥ് സംഗമം ഉദ്ഘാടനം ചെയ്തു.
പഠനം നടത്തി സമൂഹത്തെ സേവിക്കുന്ന ജനവിഭാഗങ്ങൾക്ക് മാന്യമായ ശമ്പളം ഉറപ്പാക്കേണ്ടുന്നത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. ഉപാധികളേതുമില്ലാതെ, വിദ്യാഭ്യാസ വായ്പമൂലം കടക്കെണിയിലകപ്പെട്ടിരിക്കുന്നവരുടെ മുഴുവൻ ബാധ്യതയും സർക്കാർ ഏറ്റെടുക്കണം, ഡോ.സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. തുടർന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും തങ്ങളുടെ പരാതികളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
ശ്രീമതി മിനി.കെ.ഫിലിപ്പ് മുഖ്യപ്രസംഗം നടത്തി. ജി.ആർ.സുഭാഷ് (തിരുവനന്തപുരം) ജോസഫ്.കെ.ജെ, എൻ.വിനോദ്കുമാർ (ഇടുക്കി), നന്ദനൻ വലിയപറമ്പിൽ (ആലപ്പുഴ), എസ്.രാഘവൻ, സി.എം.ജോയ് (കൊല്ലം) എൻ.ആർ.മോഹൻകുമാർ (എറണാകുളം) സി.കെ.ശിവദാസൻ (തൃശൂർ) ഇ.വി.പ്രകാശ് (കോട്ടയം) ഡി.ഹരികൃഷ്ണൻ, പി.കെ.ഭഗത് (വയനാട്) എസ്.രാധാമണി (പത്തനംതിട്ട) കെ.സി.ചാക്കോ (കണ്ണൂർ) മേരി എബ്രഹാം, ഹരിഹരൻ ചെങ്ങോട്ട് (മലപ്പുറം)എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ എം.വി.ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ സംസ്ഥാന സെക്രട്ടറി എസ്.മിനി സ്വാഗതവും കെ.ജെ.ഷീല കൃതജ്ഞതയും പറഞ്ഞു=