അതിരൂക്ഷമായ സാമ്പത്തിക തകർച്ചയുടെ ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 10,000 രൂപ ധനസഹായം നൽകുക, കരാർ കൺസൾട്ടൻസി നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുള്ള എല്ലാ തസ്തികകളിലും പിഎസ്‌സി വഴി സ്ഥിരനിയമനം നടത്തുക, ബിപിസിൽ, റയിൽവേ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറുക, വിദ്യാഭ്യാസ വിധ്വംസക പദ്ധതി എൻ.ഇ.പി 2020 പിൻവലിക്കുക, പ്രകൃതിയെയും പരിസ്ഥിതിയെയും ക്രിമിനൽ മൂലധനത്തിന് തീറെഴുതുന്ന ഇ.ഐ.എ 2020 പിൻവലിക്കുക, തൊഴിലാളിദ്രോഹ തൊഴിൽനിയമ ഭേദഗതികൾ പിൻവലിക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയ നടപടി നിരുപാധികം പിൻവലിക്കുക, ആയിരങ്ങളെ കുടിയൊഴിപ്പിക്കുന്ന, പരിസ്ഥിതിയെ തകർക്കുന്ന കെ.റയിൽ പദ്ധതി ഉപേക്ഷിക്കുക, സംസ്ഥാനത്തെ മുഴുവൻ തോട്ടംതൊഴിലാളികൾക്കും ഒരേക്കർ ഭൂമിയും സുരക്ഷിതമായ വീടും നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എസ്.യു.സി. ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 17വരെ പ്രതിഷേധവാരം ആചരിച്ചു. പ്രതിഷേധവാരത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 11-ാംതീയതി എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)സംസ്ഥാന സെക്രട്ടറി സഖാവ് വി.വേണുഗോപാല്‍ നിര്‍വ്വഹിച്ചു. യൂണിറ്റിമാസിക ഫേസ്ബുക്ക് പേജില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാ നസെക്രട്ടേറിയറ്റ് അംഗം സഖാവ് ടി.കെ. സുധീര്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ സഖാക്കള്‍ ജയ്സണ്‍ ജോസഫ്, ആര്‍.കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ഷൈല കെ.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധവാരത്തോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി പ്രചാരണ പ്രക്ഷോഭ പരിപാടികള്‍ നടന്നു. പ്രാദേശിക പ്രചാരണങ്ങള്‍ക്ക് ശേഷം സമാപന ദിനത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ പ്രതിഷേധ സംഗമം നടന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിസഖാവ് വി വേണുഗോപാല്‍, ജയ്‌സണ്‍ ജോസഫ്, ടി.കെ സുധീര്‍കുമാര്‍, ആര്‍.കുമാര്‍ എന്നിവരും ഇതര സംസ്ഥാന നേതാക്കളും നേതൃത്വം നല്‍കി.
തിരുവനന്തപുരം
പ്രതിഷേധ വാരാചരണത്തിൽ തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട്, വള്ളക്കടവ്, പൂന്തുറ എസ്.എംലോക്ക്, പേട്ട, പ്രാവച്ചമ്പലം, ബാലരാമപുരം വഴിമുക്ക്, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിശദീകരണ യോഗങ്ങൾ നടന്നു. സമാപനം സെക്രട്ടേറിയറ്റിനു മുന്നിലും നടത്തി. ഈ പരിപാടികളിൽ സഖാക്കൾ ആർ.ബിജു, എം.ഷാജർഖാൻ, ജി.ആർ.സുഭാഷ്, പി.എസ്.ഗോപകുമാർ, എ.സബൂറ, എസ്.ശ്രീകുമാർ, എ.ഷൈജു, ബി.എസ്.എമിൽ, കെ.പ്രസന്നകുമാർ, പ്രസാദ് കരമന എന്നിവർ പ്രസംഗിച്ചു.
കൊല്ലം
പ്രതിഷേധവാരത്തോടനുബന്ധിച്ച് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടന്ന പ്രതിഷേധധര്‍ണ്ണ ജില്ലാ സെക്രട്ടറി സഖാവ് ഷൈല കെ. ജോണ്‍ ഉദ്ഘാടനം ചെയ്തുു. പി.പി.പ്രശാന്ത് കുമാര്‍, ബി.രാമചന്ദ്രന്‍, എസ്.രാഘവന്‍, ട്വിങ്കിള്‍ പ്രഭാകരന്‍, ആര്‍.രാഹുല്‍, എസ്.സുധിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരുനാഗപ്പള്ളി, പെരുമ്പുഴ, കുണ്ടറ, പുനലൂര്‍, അഞ്ചല്‍ എന്നിവിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.
കോട്ടയം
പ്രതിഷേധവാരത്തോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയില്‍ നടന്ന പ്രതിഷേധസംഗമം എസ് യുസിഐ കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റിയംഗം സഖാവ് എന്‍.കെ.ബിജു ഉദ്ഘാടനം ചെയ്തു. സഖാക്കള്‍ കെ.സദാനന്ദന്‍, അരവിന്ദ് വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. തെങ്ങണാല്‍, തൃക്കൊടിത്താനം, കുരിശുംമൂട്, ഫാത്തിമാപുരം, ചിങ്ങവനം, മെഡിക്കല്‍ കോളജ്, എരുമേലി, പുതുച്ചിറ, മനക്കച്ചിറ എന്നിവിടങ്ങളില്‍ പ്രതിഷേധ സംഗമങ്ങളും വിശദീകരണയോഗങ്ങളും നടന്നു. ഈ പരിപാടികളില്‍ സഖാക്കള്‍ കെ.എന്‍.രാജന്‍, വി.പി.കൊച്ചുമോന്‍, റ്റി.ജെ.ജോണിക്കുട്ടി, പി.ജി.ശശികുമാര്‍, കെ.സജി, കെ.എസ്. ശശികല, കെ.എസ്.ചെല്ലമ്മ, ആര്‍.മീനാക്ഷി, എ.ജി.അജയകുമാര്‍, ജതിന്‍ രാജീവന്‍, എം.ആര്‍.മണി, അസഫ് അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട
പ്രതിഷേധവാരത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധയോഗം എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാകമ്മിറ്റിയംഗം സഖാവ് കെ.ജി അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. സഖാക്കള്‍ എസ്.രാധാമണി, ബിനു ബേബി, ലക്ഷ്മി ആര്‍.ശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആലപ്പുഴ
പ്രതിഷേധവാരാചരണത്തിന്റെ പ്രചരണാർത്ഥം ജില്ലയിൽ നിരവധി പരിപാടികൾ നടന്നു.മവേലിക്കരയിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടേറിയറ്റംഗം പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയിൽ രാജ്യം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയരുമ്പോൾ അതിനെ പ്രതിരോധിക്കുവാനെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണും 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും തൊഴിലാളി- കർഷക-ബഹുജനങ്ങളുടെ ജീവിതത്തിൽ ഉയർന്നു പൊന്തിയ പ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും ലക്ഷ്യം വച്ചുകൊണ്ടായിരുന്നില്ല എന്ന് ഇപ്പോൾ വെളിവായിരിക്കുകയാണ്. ഒട്ടുമിക്ക ലോകരാജ്യങ്ങളും കോവിഡിനാൽ നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾക്ക് പരിഹാരമായി ജനങ്ങളുടെ കൈയ്യിൽ പണമെത്തിക്കുവാനുള്ള ധനതത്വശാസ്ത്ര പരമായ പരിഹാര നീക്കിയിരുപ്പു നടത്തുമ്പോൾ ബിജെപി സർക്കാരാകട്ടെ കൽക്കരി ഖനികളും റെയിൽവേയും എയർപോർട്ടുകളും ബിപിസിഎല്‍പോലുള്ള വൻകിട പൊതുമേഖലാ സ്ഥാപനങ്ങളടക്കം എല്ലാം വിറ്റുതുലക്കുവാനാണ് വ്യഗ്രത കാട്ടുന്നത്. സംസ്ഥാന സർക്കാരാകട്ടെ നിർലജ്ജമായ അഴിമതികളും തൊഴിൽ നിഷേധ മടക്കമുള്ള ജനവിരുദ്ധ നടപടികളിലൂടെ കേന്ദ്ര സർക്കാരിന്റെ വഴിയിൽതന്നെ മുന്നേറുകയാണ്. 10,000 രൂപ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാകുന്നതുവരെ ജനങ്ങൾക്ക് എന്നതടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള പ്രക്ഷോഭങ്ങൾക്ക് ഈ വാരാചരണം കരുത്തു പകരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സഖാവ് പാർത്ഥസാരഥി വർമ്മ അഭിപ്രായപ്പെട്ടു. ലോക്കൽ സെക്രട്ടറി സഖാവ് കെ.ആര്‍. ഓമനക്കട്ടൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റിയംഗം സഖാവ് വർഗ്ഗീസ് ജോർജ് പ്രസംഗിച്ചു. ആലപ്പുഴ പറവൂരിൽ ലോക്കൽ കമ്മിറ്റിയംഗം സഖാവ് സി.സി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം സഖാവ് ടി.മുരളി ലോക്കൽ സെക്രട്ടറി എം.എ.ബിന്ദു എന്നിവർ പ്രസംഗിച്ചു. അമ്പലപ്പുഴ കച്ചേരിമുക്കിൽ സഖാവ് ടി.വിശ്വ കുമാറിന്റെ അദ്ധ്യക്ഷതിയിൽ നടന്ന യോഗത്തിൽ ജില്ലാക്കമ്മിറ്റിയംഗം സഖാവ് കെ.ആര്‍.ശശി, ബി.ഭദ്രൻ എന്നിവർ പ്രസംഗിച്ചു. ഹരിപ്പാട് കെ.എസ്.ആര്‍.ടി.സിജംഗ്ഷനിൽ സഖാവ് ടി.മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാക്കമ്മിറ്റിയംഗം സഖാവ് എന്‍.ആര്‍.അജയകുമാർ പ്രസംഗിച്ചു.
എറണാകുളം
പ്രതിഷേധവാരത്തോടനുബന്ധിച്ച് എറണാകുളം ജില്ലയില്‍ കരിങ്ങാച്ചിറ, അരയന്‍കാവ്, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടികള്‍ നടന്നു. തൃപ്പൂണിത്തറ പാസ്പോര്‍ട്ട് ഓഫീസിനുമുന്നില്‍ നടന്ന പ്രതിഷേധ പരിപാടി ജില്ലാ കമ്മിറ്റിയംഗം സഖാവ് കെ.എസ്. ഹരികുമാര്‍ ഉദ്സഘാടനം ചെയ്തു. സഖാക്കള്‍ സി.ബി. അശോകന്‍, പി.എം.ദിനേശന്‍ തുടങ്ങിയവര്‍ പ്രസംചിച്ചു.
തൃശൂർ
പ്രതിേഷേധവാരത്തോടനുബന്ധിച്ച് ജില്ലയില്‍ തൃശൂര്‍ ടൌണില്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ജില്ലാ സെക്രട്ടറി സഖാവ് പി.എസ്.ബാബു മുഖ്യ പ്രസംഗം നടത്തി. സഖാക്കള്‍ എം.പ്രദീപന്‍, എ.എം.സുരേഷ്, അബ്ദുള്‍ നവാസ് എന്നിവര്‍ പ്രസംഗിച്ചു. കൊടുങ്ങല്ലൂര്‍, ചാവക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടന്നു. വിവിധ യോഗങ്ങളില്‍ സഖാക്കള്‍ എം.കുമാര്‍, ഒ.കെ.വത്സലന്‍, സി.ആര്‍ ഉണ്ണികൃഷ്ണന്‍, സജീവന്‍ പണിക്കശ്ശേരി, സുജ ആന്റണി, മായ റ്റി.ജി, അനീഷ, ധര്‍മ്മജന്‍, പി.കെ.ഷിബു എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട്കോഴിക്കോട് ടൌണില്‍ നടന്ന പ്രതിഷേധയോഗം എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗം സഖാവ് പി.എം.ശ്രീകുമാര്‍ ഉദ്ഘാടനംചെയ്തു. പോള്‍ ടി.സാമുവല്‍, മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാലുശ്ശേരി, കുറ്റ്യാടി, കക്കോടി എന്നിവിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.
കണ്ണൂർ
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റിനുമുന്നില്‍ നടന്ന പ്രതിഷേധ പരിപാടി ജില്ലാസെക്രട്ടറി സഖാവ് കെ.കെ.സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. അനൂപ് ജോണ്‍, പി.സി.വിവേക്, അഡ്വ.സനൂപ്, അകില്‍ മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.തലശ്ശേരി ടൌണിലും കമ്പില്‍ ബസാറിലും പ്രതിഷേധ പരിപാടികള്‍ നടന്നു. സഖാക്കള്‍ രശ്മി രവി, സബില രാജേഷ്, പി.സി.സുധ എന്നിവരും പ്രസംഗിച്ചു.