കെ.റയിൽ പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

K-Rail-PTA.jpeg
Share

പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന, കേരളത്തിന്റെ പരിസ്ഥിതിയെ തകിടം മറിക്കുന്ന കെ.റയില്‍ പദ്ധതി സമ്പൂര്‍ണമായും ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയാണ്. ജനകീയ സമരത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഓണത്തലേന്ന് പട്ടിണി സമരം സംഘടിപ്പിക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കാട്ടിലപ്പീടികയില്‍ നടന്ന പട്ടിണിസമരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം സഖാവ് പി.എം.ശ്രീകുമാറും പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് നടന്ന പട്ടിണി സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് എസ്.രാജീവനും പ്രസംഗിച്ചു.

Share this post

scroll to top