സെക്രട്ടേറിയറ്റ് നടയില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ ഏകദിന നിരാഹാര സത്യാഗ്രഹം

NKSS-TVM.jpeg
Share

ഉല്‍പാദന ചെലവിന് ആനുപാതികമായി നെല്‍വില 40രൂപയായി ഉയര്‍ത്തുക, നിലവില്‍ തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്ര- സംസ്ഥാന വിഹിതമടക്കം അടിയന്തരമായി മുന്‍കാലപ്രാബല്യ ത്തോടെ നെല്‍വില 32.52 രൂപ നല്‍കുക, നെല്‍കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചും നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മേരി ജോർജ്, ബിജെപിസംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.രാജീവൻ, കർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രഭാകരൻ ആലങ്കോട്, എന്‍കെഎസ്എസ് രക്ഷാധികാരി വി.ജെ.ലാലി, കേരള സംസ്ഥാനജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം.ഷാജർഖാൻ, എൻകെഎസ്എസ് ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വേലായുധൻ നായർ, ലാലിച്ചൻ പള്ളിവാതുക്കൽ, കെ.ബി.മോഹനൻ, റോയി ഊരാംവേലി, ഇ.ആർ.രാധാകൃഷ്ണപിള്ള, മാത്യു തോമസ്, ഹുസൈൻ മലപ്പുറം, കർഷക സംരക്ഷണ സമിതി പാലക്കാട് രക്ഷാധികാരി ശേഖരൻ കുട്ടി, പ്രസിഡന്റ് കെ.ശിവാനന്ദൻ, അഡ്വ. ബിനോയി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top