കുടിവെള്ള സ്വകാര്യവൽക്കരണത്തിനെതിരെ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു

Kudivellam-EKM.jpeg
Share

കൊച്ചി കോർപ്പറേഷന്റെയും സമീപപ്രദേശങ്ങളിലും കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നൽകുന്ന നിവേദനത്തിലേയ്ക്കുള്ള ഒപ്പുശേഖരണം ഗാന്ധിജയന്തി ദിനത്തിൽ എഡ്രാക് ജില്ലാ ചെയർമാനും കുടിവെള്ള സംരക്ഷണ സമിതിയുടെ പ്രസിഡന്റുമായ രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു. സമിതി ജനറൽ കൺവീനർ അഡ്വ.ടി.ബി.മിനി അധ്യക്ഷതവഹിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയെ പ്രതിനിധീകരിച്ച് സിറ്റി കമ്മിറ്റി സെക്രട്ടറി കെ.പി.സാൽവിനും ജനകീയ പ്രതിരോധ സമിതിക്കുവേണ്ടി നിഖിൽ സജി തോമസും പ്രസംഗിച്ചു. നിരവധി സാമൂഹ്യ പ്രവർത്തകർ പരിപാടിയെ അഭിസംബോധന ചെയ്തു.
നിലവിലുള്ള കുടിവെള്ള പദ്ധതികൾ എല്ലാം പാതിവഴിയിൽ അവസാനിപ്പിച്ച് എഡിബിയുടെ തിട്ടൂരപ്രകാരം സോയുസെന്ന ഫ്രഞ്ച് കുത്തക കമ്പനിയെ ശുദ്ധജലവിതരണം ഏൽപ്പിക്കുന്നതിനുമുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. നികുതി പിരിക്കുന്ന സർക്കാരിന് ജനങ്ങൾക്ക് ശുദ്ധജലം സൗജന്യമായും സുലഭമായും ഉറപ്പാക്കി കൊടുക്കാനുള്ള പ്രാഥമിക ബാധ്യതയുണ്ട്. അതിൽനിന്ന് ഒളിച്ചോടാൻ അനുവദിക്കാനാവില്ലെന്നും സ്വകാര്യവൽക്കരണം നീക്കത്തിൽ നിന്ന് പിന്മാറുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്നും പ്രസംഗകർ വ്യക്തമാക്കി.

Share this post

scroll to top