കാട്ടിലപ്പീടിക കെ റെയിൽ വിരുദ്ധസത്യാഗ്രഹം 5-ാം വർഷത്തിലേക്ക്

K-Rail-Kattilappeedika-CLT.jpg
Share

കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കപ്പെട്ട അനിശ്ചിതകാല സത്യാഗ്രഹ സമരം കാട്ടിലപ്പീടികയൽ ആരംഭിച്ചിട്ട് നാലുവർഷം തികഞ്ഞ ഒക്ടോബർ 2ന് കെ റെയിൽ ജനകീയ പ്രതിരോധ സമിതി ആചരണ പരിപാടി സംഘടിപ്പിച്ചു. കെ റെയിൽ സിൽവർലൈൻവിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു.
വെങ്ങളം കെ റെയിൽ ജനകീയ പ്രതിരോധ സമിതി കൺവീനർ മൂസക്കോയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തീൻ കോയ, സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതി കൺവീനർ പി.എം. ശ്രീകുമാർ, നസീർ നുജല്ല എന്നിവർ പ്രസംഗിച്ചു.
വെങ്ങളം കെ റെയിൽ ജനകീയ പ്രതിരോധ സമിതി വൈസ് ചെയർമാനും സംസ്ഥാന സമിതി അംഗവുമായ പ്രവീൺ ചെറുവത്ത് സ്വാഗതവും കോ-ഓർഡിനേറ്ററും സംസ്ഥാന സമിതി അംഗവുമായ സുനീഷ് കീഴാരി നന്ദിയും പറഞ്ഞു. സമരസമിതി നേതാക്കളായ മുഹമ്മദ് ഫാറൂഖ്, ഹുബൈബ്, ശ്രീജ കണ്ടിയിൽ,ബാബു ചെറുവത്ത് എന്നിവർ നേതൃത്വം നൽകി.
കോട്ടയം ജില്ലയിലെ ‍ മാടപ്പള്ളിയില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹം ഒക്ടോബര്‍ 5ന് 900ദിവസംപൂര്‍ത്തിയാക്കി. സമരപന്തലില്‍ നടന്ന സംഗമം മുന്‍ എംഎല്‍എ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി കെ.ശൈവപ്രസാദ്, ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, ജില്ലാരക്ഷാധികാരി വി.ജെ.ലാലി, കുഞ്ഞുകോശിപോള്‍, മിനി കെ.ഫിലിപ്പ്, റോസ്‌ലിന്‍ ഫിലിപ്പ്, ഷിബു ഏഴേപുഞ്ചയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this post

scroll to top