കുമാരനാശാന്‍ ചരമശതാബ്ദി ആചരണം കോട്ടയത്ത്

Kumaranasan-KTM.jpeg
Share

സ്നേഹവും സാഹോദര്യവും ഉയർന്ന മാനവിക മൂല്യങ്ങളും ഉൾപ്പടെ അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മകൾ നമ്മുടെ സമൂഹത്തിൽ പുന:സ്ഥാപിക്കുവാൻ കുമാരനാശാന്റെ കൃതികൾ സഹായിക്കുമെന്ന് ബിഷപ്പ് ഡോ. ഗീവർഗീസ് മാർകൂറിലോസ്  അഭിപ്രായപ്പെട്ടു.  നൂറു വർഷങ്ങൾക്കു മുമ്പ് ശ്രീനാരായണഗുരുവും കുമാരനാശാനും ഉൾപ്പെടെയുള്ള മഹാന്മാർ ചേർന്നു നടത്തിയ മഹത്തായ പോരാട്ടത്തിലൂടെ സൃഷ്ടിച്ചെടുത്ത ആധുനിക കേരളത്തെ ‘ഉന്നതകുല’ജാതരുടെയും ‘നീചകുല’ജാതരുടെയും നാടാക്കി തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത് അത്തരം നീക്കങ്ങൾക്കെതിരെയുള്ള മഹത്തായ സാംസ്കാരിക പ്രതിരോധമാണ് കുമാരനാശാൻ അനുസ്മരണത്തിലൂടെ നിർവ്വഹിക്കപ്പെടുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പഴയ ബസ്റ്റാൻഡ് മൈതാനത്ത് നടന്ന കുമാരനാശാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ബാനർ സാംസ്‌കാരിക പ്രസിദ്ധീകരണ ത്തിന്റെ ‘മഹാകവി കുമാരനാശാൻ ചരമശതാബ്ദിയാചരണ പതിപ്പ്’ മുഖ്യാതിഥി, മഹാകവിയുടെ കുടുംബാംഗം ഡോ. ലേഖറോയിക്ക് നൽകിക്കൊണ്ട് കുറിച്ചി സദൻ പ്രകാശനംചെയ്തു. ആചരണ സമിതി വർക്കിങ് പ്രസിഡന്റ് ഡോ.പി.ആന്റണി അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ഡോ.സെബാസ്റ്റ്യൻ കാട്ടടി, എം. എസ്.സോമൻ,  എൻ. കെ.ബിജു, സിജു ദേവയാനി, കെ. സദാനന്ദൻ, ഇ.വി.പ്രകാശ്, കൃഷ്ണകുമാർ എം., ജോർജ്ജ് മുല്ലക്കര എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top