സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്തിയ എല്ലാത്തരം ചാർജുകളും ഫീസുകളും പിൻവലിക്കുക, സർക്കാർ ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോഗികള്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനില്‍ ധർണ്ണ നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും മുൻ എംപിയുമായ ഡോ.കെ.എസ്.മനോജ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് ബി. ദിലീപൻ അധ്യക്ഷത വഹിച്ചു. ജില്ലാനേതാക്കളായ റ്റി.ബി.വിശ്വനാഥൻ, എസ്.സുരേഷ് കുമാർ, എസ്.സീതിലാൽ, ബി.കെ.രാജഗോപാൽ, സോമനാഥ പണിക്കർ, കെ.സോമനാഥൻ നായർ, കെ.രാമചന്ദ്രൻ, സി.രാജു, മുഹമ്മദ് ബഷീർ, എം.എം.പണിക്കർ, സുരേഷ് കുമാർ, നന്ദനൻ വലിയപറമ്പിൽ, ജയകുമാർ, ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ.ഇ.എൻ.ശാന്തിരാജ് സ്വാഗതവും കെ.ആർ.ശശി നന്ദിയും പറഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളജിനുമുന്നില്‍ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ധർണ്ണ

filter: 0; fileterIntensity: 0.0; filterMask: 0; hdrForward: 0; highlight: false; brp_mask:0; brp_del_th:null; brp_del_sen:null; delta:null; module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 8;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;HdrStatus: auto;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 41;