തോട്ടപ്പള്ളിയിൽ ഐആർഇഎൽ, കെഎംഎംഎൽ കമ്പനികൾ നടത്തുന്ന സീ വാഷിംഗ് അടക്കമുള്ള കരിമണൽ ഖനന പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 3ന് എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിലേക്ക് മാർച്ചും ധണ്ണയും നടത്തി. ജില്ലാസെക്രട്ടറി എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു.
തോട്ടപ്പള്ളിയിൽ സര്‍ക്കാർ നടത്തുന്ന സീ വാഷിംഗ് അടക്കമുള്ള കരിമണൽ ഖനനം യാതൊരു പാരിസ്ഥിതിക പഠനവും ഇല്ലാതെയാണെന്നും പരിസ്ഥിതിലോല പ്രദേശമായ തോട്ടപ്പള്ളിയിൽ ഖനനം നടത്തുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം യാതൊരു അനുമതിയും നൽകിയിട്ടില്ലെന്നും അനധികതമായി തോട്ടപ്പള്ളിയിൽ നടത്തുന്ന കരിമണൽ ഖനനം ഉടൻ അവസാനിപ്പിക്കണമെന്നും സീതിലാല്‍ ആവശ്യപ്പെട്ടു. കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ്.സുരേഷ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മുരളി, ആർ.പാർത്ഥസാരഥി വർമ്മ, എം.എ.ബിന്ദു, ബി.ഭദ്രൻ, കെ ജെ.ഷീല, ആർ.അർജുനൻ, ടി.ആർ.രാജിമോൾ എന്നിവർ പ്രസംഗിച്ചു.