മോദിയുടെ ഹീനമായ പ്രസ്താവന തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി വർഗീയ ധൃവീകരണം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളത് :

438088860_293384080475273_2982544218536034725_n.jpg
Share

– സഖാവ് പ്രൊവാഷ് ഘോഷ്, ജനറൽ സെക്രട്ടറി, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

23-04-2024 കൊൽക്കത്ത

വർഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കാനും ഹിന്ദുമതവെറി കുത്തിപ്പൊക്കാനും ഉദ്ദേശിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി നടത്തിയ യാതൊരു മറയുമില്ലാതെയുള്ള ഹീനമായ അഭിപ്രായപ്രകടനങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. മുസ്ലിം പൗരന്മാർ നുഴഞ്ഞുകയറ്റക്കാരാണെന്നും അവർ വൻതോതിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയാണെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങൾക്ക് വിതരണം ചെയ്യുമെന്നുമാണ് മോദി ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. ജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ അകറ്റാനും തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായി വർഗീയ ധ്രുവീകരണം കുത്തിപ്പൊക്കാനുമാണ് ഈ ഹീനമായ പ്രസ്താവന കൊണ്ട് ഉദ്ദേശിക്കുന്നത്.

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ കടുത്ത ലംഘനമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സത്വര നടപടി ഉണ്ടാവണം.

എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധ ശബ്ദമുയർത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അർത്ഥഗർഭമായ മൗനത്തിന് വിരാമമിടണമെന്നു ആവശ്യപ്പെടുകയും വേണം.

Share this post

scroll to top