വിദ്യാഭ്യാസവായ്പാ കടക്കെണി: പ്രധാനമന്ത്രിക്ക് കത്തയച്ചു

Spread our news by sharing in social media

വിദ്യാഭ്യാസ വായ്പ എടുത്ത് വിവിധ കോഴ്‌സുകൾ പഠിച്ചിറങ്ങിയെങ്കിലും ജോലി കിട്ടാതെ വന്നതിനാൽ തിരിച്ചടവ് മുടങ്ങിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ പ്രധാനമന്ത്രിക്ക് രജിസ്റ്റേർഡ് കത്തയച്ചു. ഇൻഡ്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെയും ജപ്തിവിരുദ്ധ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ചേർത്തല ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയാണ് കത്തുകൾ അയച്ചത്. ഐഎൻപിഎ ജില്ലാ പ്രസിഡന്റ് നന്ദനൻ വലിയപറമ്പ് മാർച്ച്ഉദ്ഘാടനം ചെയ്തു. ചേർത്തല മേഖലാ പ്രസിഡന്റ് ടി.കെ.തോമസ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ കെ.പി.മനോഹരൻ, എൻ.കെ.ശശികുമാർ, പി.ബാബു, സി.കെ.ജയമ്മ, കെ.എ.വിനോദ്, കെ.സോമൻ എന്നിവർ പ്രസംഗിച്ചു.

Share this