എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) കേരള സംസ്ഥാനകമ്മിറ്റിയുടെ പരിഷ്‌ക്കരിച്ച വെബ്‌സൈറ്റ്‌ പ്രവര്‍ത്തനമാരംഭിച്ചു

Spread our news by sharing in social media

പുതിയ ഇന്റര്‍ഫേസോടുകൂടി എസ്‌യുസിഐ(സി) കേരള സംസ്ഥാന കമ്മിറ്റിയുടെ വെബ്‌സൈറ്റ്‌ പരിഷ്‌ക്കരിച്ചു. മൊബൈല്‍ഫോണുകളിലും ടാബുകളിലുംവരെ വായിക്കാന്‍ കഴിയുന്നതരത്തിലുള്ള പുതിയ സാങ്കേതികവിദ്യയാണ്‌ സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്‌. വാര്‍ത്തകളും വെബ്‌സൈറ്റിന്റെ ലിങ്കും ഫേയ്‌സ്‌ബുക്ക്‌ തുടങ്ങിയ സോഷ്യല്‍നെറ്റ്‌ വര്‍ക്കുകള്‍വഴി ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌.

kerala.sucicommunist.org എന്ന വെബ്‌സൈറ്റിന്റെ ഔപചാരികമായ ഉദ്‌ഘാടനം എസ്‌യുസിഐ(സി) പോളിറ്റ്‌ബ്യൂറോ അംഗം സഖാവ്‌ മണിക്‌മുഖര്‍ജി നിര്‍വ്വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ സഖാവ്‌ സി.കെ.ലൂക്കോസ്‌, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സഖാക്കള്‍ വി.വേണുഗോപാല്‍, ജി.എസ്‌.പത്മകുമാര്‍ എന്നിവരും ഡോ.ഡി.സുരേന്ദ്രനാഥ്‌, എസ്‌യുസിഐ(സി) എറണാകുളം ജില്ലാ സെക്രട്ടറി സഖാവ്‌ ടി.കെ.സുധീര്‍കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പുതിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താനാഗ്രഹിക്കുന്ന വാര്‍ത്തകള്‍, ഫോട്ടോ, പരിപാടികളുടെ അറിയിപ്പുകള്‍ എന്നിവ editor@kerala.sucicommunist.org എന്ന മെയിലിലേക്ക്‌ അയയ്‌ക്കേണ്ടതാണ്‌

Share this