കോവിഡിന്റെ മരണപ്പാച്ചിലിൽ ഐപിഎൽ നടത്തുന്നത് പൊറുക്കാനാവാത്ത കുറ്റകൃത്യം
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജീവിതത്തെക്കുറിച്ച് ശരിയായ അറിവ് ആർജിച് സാമൂഹ്യ വീക്ഷണത്തിൽ അതിനെ നോക്കി കാണാൻ കഴിയുക എന്നുള്ളതാണെന്ന് നമുക്കറിയാം. അതുപോലെതന്നെ കായികവിനോദങ്ങൾ സാമൂഹ്യ ഉദ്ഗ്രഥനവും സാഹോദര്യവും വളർത്തുന്നതിൽ വിജയം വരിച്ച മാധ്യമമാണ്. അതുകൊണ്ടാണ് സ്പോർട്സിനെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ പരിഗണിക്കുന്നത്. സ്പോർട്സിന്റെ യഥാർത്ഥ സ്പിരിറ്റ് കൊണ്ടിട്ടുള്ളവർ ശരിയായരീതിയിൽ സാമൂഹ്യ പ്രതിബദ്ധതയോടെ നില പാടുകൾ കൈക്കൊള്ളുന്നതിന്റെ ചരിത്രം നാം ദർശിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ മരണാസന്ന മായ മുതലാളിത്തത്തിന്റെ ഈ കാലഘട്ടത്തിൽ ആകർഷകമായ പാക്കേജുകളി ലൂടെയും പരസ്യങ്ങളിലൂടെയും വിവിധ ഉപഭോഗവസ്തുക്കൾ കച്ചവടം […]