സിപിഐ(എം)ന്റെ അപചയം ഇടതുപക്ഷ മനഃസാക്ഷിയെ ഞെട്ടിക്കുന്നു
ജനാധിപത്യവാഴ്ചയുടെ അവശേഷിപ്പുകളെ വകവരുത്തിക്കൊണ്ട്, പാര്‍ലമെന്ററി രാഷ്ട്രീയ ചതുരംഗത്തട്ടില് സംസ്ഥാന മുഖ്യമന്ത്രിയും സിപിഐ(എം) നേതാക്കളും നടത്തുന്ന സമീപകാല കരുനീക്കങ്ങള്‍ കേരളത്തിന്റെ ഇടതുപക്ഷ മനഃസാക്ഷിയെ ഞെട്ടിക്കുകയാണ്. ആദര്‍ശത്തിന്റെയും സംസ്കാരത്തിന്റെയും കരുത്തുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയം ഏറ്റവും പ്രബലമായി കാലുറപ്പിച്ച്, ശിരസ്സുയര്‍ത്തി നിലകൊള്ളേണ്ടുന്ന ഈ ഇരുട്ടിന്റെ നാളുകളില്‍, അഹന്തയും അധികാരഗര്‍വ്വും വിവേകരാഹിത്യവും ജനാധിപത്യവിരുദ്ധതയും മുഖമുദ്രയാക്കി സിപിഐ(എം) മുതലാളിത്ത വലതുരാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഗൗരവവും മഹിമയും ചോർത്തിക്കളഞ്ഞ് സിപിഐ(എം) ഇടതുരാഷട്രീയത്തെ ഉദരപൂരണത്തിന്റെ നാണംകെട്ട മാർഗ്ഗമാക്കി അധഃപതിപ്പിച്ചിരിക്കുന്നു. ക്രിമിനൽ മൂലധന നിക്ഷേപത്തിന്റെ അടിയുറച്ച […]