ടീസ്ത സെതൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും ഉടൻ വിട്ടയക്കുക
ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുംആരോപിച്ച് മനുഷ്യാവകാശപ്രവർത്തക ടീസ്ത സെതൽവാദിനേയും ഗുജറാത്ത് പോലീസിലെ മുൻ ഐപിഎസ് ഓഫീസറായ ആർ.ബി.ശ്രീകുമാറിനേയും ജൂൺ 25ന് അറസ്റ്റു ചെയ്ത അഹമ്മദാബാദ് പോലീസ് നടപടി തികഞ്ഞ ഫാസിസ്റ്റു രീതിയിലുള്ള പ്രതികാര നടപടിയാണ്. വിയോജിപ്പിന്റെ സ്വരങ്ങളോട് ബിജെപിയും ഭരണ സംവിധാനങ്ങളും രാജ്യമെമ്പാടും പ്രദർശിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധ മനോഭാവത്തിനും നടപടികൾക്കുമെതിരെയും ടീസ്ത സെതൽവാദിനേയും ആർ.ബി.ശ്രീകരുമാറിനെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടും അതിശക്തമായ ജനകീയ പ്രതിഷേധം വളർത്തിയെടുക്കണമെന്ന് എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ജനങ്ങളോടാഹ്വാനം ചെയ്യുന്നു. 2002ൽ ഗുജാത്തിൽ നടന്ന ദുരൂഹമായ ഗോധ്ര […]