സില്‍വര്‍ലൈന്‍ വിരുദ്ധ സമരം അടിച്ചമര്‍ത്താനാവില്ല
ഭീകരമായൊരു അടിച്ചമര്ത്തലിനുപോലും സില്‍വര്‍ലൈന്‍ പദ്ധതിയെന്ന ജനദ്രോഹത്തിന് സുഗമമായ പാതയൊരുക്കാനാവില്ല. ഗതികേടുകൊണ്ട് കൂലിത്തൊഴിലാളിയായി ശക്തിപ്രകടനങ്ങള്‍ക്ക് കൊഴുപ്പു കൂട്ടുന്നവരോ അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റി ദുര്‍മേദസ്സ് ബാധിച്ചവരുടെ സമരാഭാസങ്ങളിലെ ആട്ടക്കാരോ അല്ല സില്‍വല്‍ലൈന്‍ സമരത്തില്‍ അടിയുറച്ചു നില്ക്കുന്നവര്. കയ്പേറിയ ജീവിതാനുഭവങ്ങള്‍ തെരുവിലെത്തിച്ച, സുചിന്തിത നിലപാടുള്ള നിശ്ചയദാര്‍ഢ്യമുള്ള ഒരു ജനതയാണത്. നാളിതുവരെ സമരങ്ങളെ കൈകാര്യം ചെയ്യാന്‍ പയറ്റിയ അടവുകളൊന്നും മതിയാകില്ല ഈ ജനശക്തിയെ നേരിടാന്‍ എന്നുറപ്പാണ്. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിപിആര്‍ ഉള്‍പ്പെടെ ഇതിനകം പുറത്തുവന്നിട്ടുള്ള രേഖകള്‍ പദ്ധതി സാങ്കേതികമായിത്തന്നെ മെച്ചപ്പെട്ടതല്ല എന്നത് […]