എഐയുടിയുസി കോട്ടയം ജില്ലാ സമ്മേളനം

Spread our news by sharing in social media

എഐയുടിയുസി കോട്ടയം ജില്ലാ സമ്മേളനം നവംബർ 2,3 തീയതികളിൽ ചങ്ങനാശ്ശേരിയിൽ നടന്നു. പൊതുസമ്മേളനം നവംബർ 2ന് പെരുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.ആർ.മോഹൻകുമാർ, സ്വാഗതസംഘം ചെയർമാൻ പി.എം.ചാക്കോ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ്, എഐയുറ്റിയുസി ജില്ലാ സെക്രട്ടറി വി.പി.കൊച്ചുമോൻ, കെ.എൻ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 3ന് പ്രതിനിധി സമ്മേളനം മുനിസിപ്പൽ മിനി ആഡിറ്റോറിയത്തിൽ നടന്നു. സഖാവ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആശംസകൾ നേർന്നുകൊണ്ട് സിഐറ്റിയു ഏരിയ സെക്രട്ടറി ടി.എസ്.നിസ്താർ, എഐറ്റിയുസി ജില്ലാ കമ്മിറ്റിയംഗം കെ.റ്റി.തോമസ്, കെഎസ്ടി ഡ്രൈവേഴ്‌സ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് സണ്ണി തോമസ്, എസ്ടിയു ജില്ലാ സെക്രട്ടറി ഹലീൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. കെ.പി.വിജയൻ പ്രസിഡന്റും വി.പി.കൊച്ചുമോൻ സെക്രട്ടറിയുമായി 30 അംഗജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞടുത്തു.

Share this