ഐഎന്‍പിഎ കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍

kollam-inpa.jpg
Share

വിദ്യാഭ്യാസ വായ്‌പാ തിരിച്ചടവിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതി വായ്‌പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ അപ്രാപ്യമാണെന്ന്‌ ഇന്ത്യന്‍ നേഴ്‌സസ്‌ പേരന്റ്‌സ്‌ അസോസിയേഷന്‍ കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ വിലയിരുത്തി. പദ്ധതി ആനുകൂല്യം അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും കിട്ടത്തക്കവിധം നിബന്ധനകള്‍ ഉദാരമാക്കണം. കേന്ദ്രസര്‍ക്കാര്‍ പലിശയിളവിനായി നേരത്തെ അനുവദിച്ച 2600 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ സഹായപദ്ധതിയിലെ തുകയും ഉപയോഗിച്ച്‌ വായ്‌പാബാദ്ധ്യതയില്‍നിന്നും തൊഴില്‍ രഹിതരായ വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവില്‍ മാനേജുമെന്റ്‌ ക്വാട്ടക്കാരെ ഒഴിവാക്കിയത്‌ അംഗീകരിക്കാനാവില്ലെന്നും, വായ്‌പയെടുത്ത മുഴുവന്‍ ആളുകള്‍ക്കും ഇളവ്‌ നല്‍കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കൊട്ടാരക്കര വ്യാപാരഭവന്‍ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ ഐഎന്‍പിഎ സംസ്ഥാന സെക്രട്ടറി എസ്‌. മിനി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ്‌ സി.എം.ജോയി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്‌.രാഘവന്‍, ജോയിന്റ്‌ സെക്രട്ടറി എം.ഗോപകുമാര്‍, വൈസ്‌പ്രസിഡന്റ്‌ ജി.ധ്രുവകുമാര്‍, ശശിധരന്‍ പൂത്തൂര്‍, സിനി പൊന്നച്ചന്‍, പി.പി.പ്രശാന്ത്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this post

scroll to top