കര്‍ഷകസമര ഐക്യദാര്‍ഢ്യകേന്ദ്രം തകര്‍ത്തതിനെതിരെ പ്രതിഷേധ സംഗമം

Spread our news by sharing in social media

നാലുമാസമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാധാനപരമായി പ്രവർത്തിച്ചുവന്നിരുന്ന കർഷകസമരഐക്യദാർഢ്യകേന്ദ്രം രാഷ്ട്രീയ പ്രേരിതമായി ചില ഉദ്യോഗസ്ഥരെ മുൻനിർത്തി തകർത്തതിനെതിരെയും, രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി. ബിജുവിനേയും ജെയിംസ് കോലാനിയേയും ബി.ജെ.പി ക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരത്ത് ക്രൂരമായി മർദ്ദിച്ചതിനെതിരെയും തൊടുപുഴയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യൻ കോ-ഓർ ഡിനേറ്റർ പി.ടി. ജോൺ ഉദ്ഘാടനം ചെയ്തു. സമരനേതാക്കളെ ആക്രമിച്ചും സമരപന്തലുകൾ അടിച്ചു തകർത്തും കർഷകസമരം ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


കർഷക സമര ഐക്യദാർഢ്യസമിതി ജില്ലാ ജനറൽ കൺവീനർ എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായി. മദ്യവിരുദ്ധസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. കർഷകസമര ഐക്യദാർഢ്യസമിതി ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ്, വൈ. ചെയർമാൻ ടി.ജെ. പീറ്റർ, വിമൻ ഫോർ പൊളിറ്റിക്കൽ ജസ്റ്റീസ് പ്രതിനിധി അഡ്വ. സജിത, രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ ചെയർമാൻ ഷാജി തുണ്ടത്തിൽ, ജനാധിപത്യ കേരള കോൺ. ജില്ലാ സെക്രട്ടറി ജോസ് കണ്ണംകുളം, ഐക്യദാർഢ്യസമിതി കൺവീനർമാരായ ജെയിംസ് കോലാനി, കെ.എം. സാബു, സെബാസ്റ്റ്യൻ എബ്രാഹം, സിബി സി. മാത്യു, മലനാട് കർഷകരക്ഷാ സമിതി ജനറൽ സെക്രട്ടറി രാജു സേവ്യർ, പി.സി. ജോളി, ഡി.കെ.ടി.എഫ് ജില്ലാ സെക്രട്ടറി ടി.എച്ച്. ഹലീൽ, സാമൂഹിക പ്രവർത്തക ഡിൽസി സുനിൽ, അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന കോട്ടയം ജില്ലാ സെക്രട്ടറി ആശാരാജ്, സെബാസ്റ്റ്യൻ കൊച്ചടിവാരം, പീറ്റർ സെബാസ്റ്റ്യൻ, പി.വി. അച്ചാമ്മ, എറണാകുളം ഐക്യദാർഢ്യസമിതി ചെയർമാൻ കെ.എം. നാസറുദ്ദീൻ, ജി. ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധസംഗമത്തിന്റെ ഭാഗമായി ഐക്യദാർഢ്യസമിതി വൈ. ചെയർമാൻ ടി.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധ ജ്വാല തെളിയിച്ചു.

Share this