കെഎസ്ആർടിസി: സുശീൽ ഖന്ന റിപ്പോർട്ടിലെ തൊഴിലാളി ദ്രോഹ നിർദ്ദേശങ്ങൾ തള്ളിക്കളയണം

Share

കെഎസ്ആർടിസിയെ പുനരുദ്ധരിക്കുന്നതിന് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കൊൽക്കത്ത ഐഐഎംലെ മാനേജ്‌മെന്റ് വിദഗ്ദ്ധൻ പ്രൊഫ.സുശീൽ ഖന്നയെ എൽഡിഎഫ് സർക്കാർ നിയോഗിക്കുകയും അദ്ദേഹം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിൽ കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയൻ നേതാക്കളെ വിളിച്ചു ചേർത്തു. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുക, ജോലി ഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുക, പെൻഷൻ പരിമിതപ്പെടുത്തുക തുടങ്ങിയ റിപ്പോർട്ടിലെ തൊഴിലാളിദ്രോഹ നിർദ്ദേശങ്ങളും രാത്രികാല സർവ്വീസുകളിൽ ബസ്ചാർജ്ജ് വർദ്ധിപ്പിക്കുന്നതടക്കമുള്ള ജനദ്രോഹ നിർദ്ദേശങ്ങളും തള്ളിക്കളയണമെന്ന് കെഎസ്ആർടിസി വർക്കേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സ.എസ്.സീതിലാൽ, ട്രഷറർ, സ.എം.എൻ.അനിൽ എന്നിവർ വർക്കേഴ്‌സ് ഫെഡറേഷനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.

 

Share this post

scroll to top