കെ.പി.കോസല രാമദാസ് അനുസ്മരണം

WhatsApp-Image-2024-06-09-at-11.24.57-PM.jpeg
Share

വിട്ടുവീഴ്ചയില്ലാതെ തൊഴിലാളി പക്ഷത്ത് നിലകൊണ്ട ട്രേഡ് യൂണിയൻ നേതാവ് കെ.പി.കോസല രാമദാസിന്റെ അനുസ്മരണം സംഘടിപ്പിച്ചു. ജൂൺ 3ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന 11-ാമത് അനുസ്മരണ യോഗം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് ജയ്സൺ ജോസഫ് മുഖ്യപ്രസംഗം നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ, കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം.എൻ.അനിൽ, പി.എം.ദിനേശൻ, വി.പി.കൊച്ചുമോൻ, ബി. ഹരിലാൽ, എം.സി.കുട്ടപ്പൻ, ഡി.ഹരികൃഷ്ണൻ, ജെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top