തോട്ടപ്പള്ളിയിൽ കരിമണൽ ഖനനവിരുദ്ധ സത്യഗ്രഹവും സംഗീത പരിപാടിയും

DYO-ALP.jpg
Share

തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനവിരുദ്ധ അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന്റെ 263-ാം ദിവസം ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരം നടന്നു. ജില്ലാ പ്രസിഡന്റ് കെ.ബിമൽജി നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി മൈന ഗോപിനാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് തകഴി, എം.സി.സുനിൽ, ആർ.രാജീവ്, പി.സന്തോഷ് കുമാർ, രേഖ സതീശൻ എന്നിവർ പങ്കെടുത്തു.


വൈകിട്ട് തോട്ടപ്പള്ളി തെക്കേക്കര ബീച്ചിൽ നടന്ന സമരോത്സുക സാംസ്ക്കാരിക സംഗമം എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് ഇ. വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ ഉജ്ജ്വലമായ ജനകീയ പോരാട്ടത്തിലൂടെയെ കഴിയൂ എന്നും കരിമണൽ ഖനനവിരുദ്ധ സമരം വിജയിക്കാൻ പോകുന്ന ചരിത്രപ്രക്ഷോഭമാണെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി സെക്രട്ടറി എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റഷ്യ യുക്രൈനുമേൽ നടത്തുന്ന ഏകപക്ഷീയമായ സൈനികാക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടുള്ള യുദ്ധവിരുദ്ധ പ്രമേയം എഐഡിവൈഒ ജില്ലാ വൈസ് പ്രസിഡന്റ് ആർ.പ്രവീൺ അവതരിപ്പിച്ചു.


തുടർന്ന് ‘സമര സംഗീതത്തിരകൾ’ ഗാനാവതരണ പരിപാടിനടന്നു. ഗായത്രി സ്വാമിനാഥൻ, രേഖ സതീശൻ, കെ.ആർ.ശശി, സുമേഷ് എസ്. മാവേലിക്കര, പാർവ്വതി ഭദ്രൻ, അനീഷ് തകഴി, വേണുഗോപാൽ മാന്നാർ, പ്രവീൺ ആർ, കെ.ബിമൽജി, പ്രശാന്ത് കട്ടച്ചിറ, മായാ വാസുദേവ്, ജലജ, തുടങ്ങിയവർ ഗാനങ്ങളും നാടൻ പാട്ടും അവതരിപ്പിച്ചു. പശ്ചാത്തലത്തിൽ തബലയുമായി പ്രിയലാൽ മാവേലിക്കര, ക്ലാപ് ബോക്സുമായി ഉണ്ണിമോൻ എസ്. മാവേലിക്കര എന്നിവർ പങ്കുകൊണ്ടു.

Share this post

scroll to top