മാദ്ധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള ഫാസിസ്റ്റ് കടന്നുകയറ്റം അപലപനീയം

Share

എൻഡിറ്റിവിയുടെ മേൽ ഒരു ദിവസത്തെ നിരോധനം അടിച്ചേൽപ്പിച്ച ബിജെപി നയിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നടപടിയെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. ഇത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള ഫാസിസ്റ്റ് കടന്നാക്രമണവും 1975 ൽ കോൺഗ്രസ്സ് ഗവണ്മെന്റ് അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെ ഓർമ്മിപ്പിക്കുന്നതുമാണ്. എതിർപ്പിന്റെ ശബ്ദങ്ങളെയും വിമർശനങ്ങളെയും അമർച്ച ചെയ്യാൻ മാത്രമല്ല, ഒരു ഫാസിസ്റ്റ് ഭരണം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസ്-ബിജെപി ശക്തികളുടെ ഹീന നീക്കം കൂടിയാണിതെന്ന് വ്യക്തം.
ഈ ഫാസിസ്റ്റ് നടപടിയിൽ നിന്ന് ഉടനടി പിൻതിരിയണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള ഏകാധിപത്യപരമായ ഉത്തരവുകൾക്കും നടപടികൾക്കുമെതിരെ യോജിച്ച പ്രതിഷേധം വളർത്തിയെടുക്കാനായി മുന്നോട്ടു വരണമെന്ന് ജനാധിപത്യ വിശ്വാസികളായ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Share this post

scroll to top