മാനവശക്തി നവംബർ വിപ്ലവചരിത്രപ്രദർശനം ഒക്‌ടോബർ 27,28 തിയ്യതികളിൽ ഒറ്റപ്പാലം മിനി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. 27 രാവിലെ 10.30 ന് ഒറ്റപ്പാലം നഗരസഭ ചെയർമാൻ നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അന്ന് വൈകിട്ട് 5.30ന് സോഷ്യലിസവും ലോകസമാധാനവും എന്ന വിഷയത്തിൽ ചർച്ച നടന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാലക്കാട് ജില്ലാസെക്രട്ടറി കെ.അബ്ദുൾ അസീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി.എസ്.ബാബു, ഒറ്റപ്പാലം നഗരസഭ മുൻ ചെയർമാനും സിപിഐ(എം) നേതാവുമായ ഇ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ജോസ് കെ.ജോഷ്വ സ്വാഗതവും കെ.പ്രദീപ് നന്ദിയും പറഞ്ഞു. 28ന് വൈകിട്ട് 5.30ന് ഫാസിസത്തിനെതിരായ പ്രതിരോധവും സോഷ്യലിസവും എന്ന വിഷയത്തിലുള്ള ചർച്ച പ്രമുഖ സാഹിത്യകാരൻ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാക്കമ്മിറ്റിയംഗം കെ.എം.ബീവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടേറിയറ്റംഗം ജി.എസ്.പത്മകുമാർ, സംസ്ഥാനകമ്മിറ്റിയംഗം ടി.കെ.സുധീർകുമാർ, ഇ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. എ.ഹസീന നന്ദി പറഞ്ഞു.
മാനവശക്തി ചരിത്രപ്രദർശനം ഒറ്റപ്പാലത്ത്
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519
Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520