യെച്ചൂരിക്കെതിരായ ആക്രമണം : ആപല്‍ക്കരമായ ദുസ്സൂചന – എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌)

Share

സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ഡല്‍ഹി എ.കെ.ജി ഭവനില്‍ അതിക്രമിച്ചുകയറി ആക്രമിച്ച സംഘപരിവാര്‍ നടപടിയ്‌ക്കെതിരെ എസ്‌.യു.സി.ഐ(കമ്മ്യൂണിസ്റ്റ്‌) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച ഒരു പ്രസ്‌താവനയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിയോഗികളായ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ സമുന്നത നേതാക്കളെ വകവരുത്താനുള്ള സംഘപരിവാറിന്റെ നീക്കം അത്യന്തം ആപല്‍ക്കരമായ ദുസ്സൂചനയാണ്‌. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം ജനാധിപത്യത്തെ കശാപ്പുചെയ്യാനായി വര്‍ഗ്ഗീയ-ഫാസിസ്റ്റ്‌ ശക്തികള്‍ ആസൂത്രിതമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണാതീതമായിരിക്കുന്നുവെന്നാണ്‌ അവരുടെ ഇപ്പോഴത്തെ നടപടിയിലൂടെ വെളിവാകുന്നതെന്ന്‌ പ്രസ്‌താവന ചൂണ്ടിക്കാട്ടി.

ഈ വിപത്തിനെതിരെ ബഹുജനങ്ങള്‍ വ്യാപകമായി അണിനിരക്കുന്ന ബൃഹത്തായ ജനാധിപത്യ മുന്നേറ്റം വളര്‍ത്തിയെടുക്കാന്‍ പ്രബുദ്ധരായ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന്‌ എസ്‌.യു.സി.ഐ(കമ്മ്യൂണിസ്റ്റ്‌) സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Share this post

scroll to top