വിഴിഞ്ഞം അദാനി തുറമുഖത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കണം

Adani-Port-TVM.jpeg
Share

വിഴിഞ്ഞം അദാനി തുറമുഖത്തിന്റെ നിർമ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളി-കർഷക സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ, ശംഖുംമുഖത്തെ അദാനി എയർ പോർട്ട് ജംഗ്ഷനിൽ അനിശ്ചിതകാല സത്യഗ്രഹം തുടരുകയാണ്. സമരത്തിന്റെ 29-ാം ദിവസത്തെ സത്യഗ്രഹത്തിന് എസ്‍യുസിഐ(കമ്മ്യൂണിസ്റ്റ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.ബിജു ഉദ്ഘാടനം ചെയ്തു. ജി.ആർ.സുഭാഷ്, ഗോവിന്ദ് ശശി, എമിൽ ബിജു, സമരസമിതി നേതാക്കളായ ആന്റോ ഏലിയാസ്, ബെഞ്ചമിൻ, വലേറിയൻ ഐസക് എന്നിവർ പ്രസംഗിച്ചു. പി.എസ്.ഗോപകുമാർ, എ.സബൂറ, ദുരിതാശ്വാസ ക്യാമ്പ് നിവാസികളും കെഎസ്എംടിഎഫ് അംഗങ്ങളുമായ മേരി മേട്ടിൽ, സിൽവ മേരി, ബ്രിജിറ്റ് ഗോമസ്, ആന്റണി, സ്റ്റെല്ല ആന്റണി എന്നിവർ സത്യഗ്രഹമനുഷ്ഠിച്ചു.

Share this post

scroll to top