വിവേചനമില്ലാതെ റേഷൻ നൽകുക, അരിവില കുറയ്ക്കുക, സപ്ലൈ ഓഫീസുകളിലേയ്ക്ക് മാർച്ചും ധർണ്ണയും

Spread our news by sharing in social media

 

വിവേചനം ഇല്ലാതെ ഏവർക്കും റേഷൻ നൽകുക, അരിവിലകുറയ്ക്കുക, പാചകവാതകവിലവർദ്ധനവ് പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് വിവിധ സപ്ലൈ ഓഫീസുകളിലേയ്ക്ക് എസ്‌യുസിഐ(സി)യുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

അമ്പലപ്പുഴ-ആലപ്പുഴ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആമ്പലപ്പുഴ താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. പാർട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 7 വരെ പ്രതിഷേധവാരം ആചരിച്ചുകൊണ്ട് ജില്ലയിലെമ്പാടും താലൂക്ക് അടിസ്ഥാനത്തിൽ നടത്തിയ സമരപരിപാടികളുടെ ഭാഗമായിട്ടാണ് ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയത്. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പാർത്ഥസാരഥിവർമ്മ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ലോക്കൽ സെക്രട്ടറി സഖാവ് എം.എ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമരത്തിൽ ആമ്പലപ്പുഴ ലോക്കൽ സെക്രട്ടറി സഖാവ് കെ.ആർ.ശശി, ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് വർഗ്ഗീസ് എം.ജേക്കബ്, ജില്ലാകമ്മിറ്റിയംഗമായ സഖാവ് ടി.മുരളി, എഐഡിവൈഒ ജില്ലാ സെക്രട്ടറി സഖാവ് ടി.ആർ.രാജിമോൾ എന്നിവർ പ്രസംഗിച്ചു. ടി.എ.സ്‌കൂളിനു സമീപത്തുനിന്നാരംഭിച്ച പ്രകടനം റ്റി.ഷിജിമോൻ, ബി.പി. സിദ്ധാർത്ഥൻ, വി.ഉഷാകുമാരി, ടി.വിശ്വകുമാർ, സ്വാമിനാഥൻ തുടങ്ങിയവർ നയിച്ചു.

ഫെബ്രുവരി 14 ന് കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസിലേയ്ക്കു നടന്ന മാർച്ച് എസ്‌യുസിഐ(സി) സംസ്ഥാനകമ്മിറ്റിയംഗം സഖാവ് എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ബി.അശോകൻ, കെ.ഒ.സുധീർ എന്നിവർ പ്രസംഗിച്ചു. തൃപ്പൂണിത്തുറ ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മാർച്ചിന് സഖാക്കൾ എം.കെ.ഉഷ, കെ.ഒ.ഷാൻ, സി.കെ.രാജേന്ദ്രൻ, സി.കെ.തമ്പി എന്നിവർ നേതൃത്വം നൽകി.

ആലുവ താലൂക്ക് സപ്ലൈ ഓഫീസിലേയ്ക്ക് നടന്ന മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ജ്യോതികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സഖാവ് പി.പി.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ കെ.പി.സാൽവിൻ, കെ.കെ.ശോഭ, കെ.സി.ജയൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് സഖാക്കൾ എ.ജി.അജയൻ, ബി.പി.ബിന്ദു, കെ.പി.പരമേശ്വരൻ, എൻ.ആർ.ബിനു, എം.കെ.കാഞ്ചനവല്ലി, വി.കെ.മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

എസ്‌യുസിഐ(സി) കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി മേത്തല ഫീനിക്‌സ് ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. സഖാവ് സി.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാനകമ്മിറ്റി അംഗം സഖാവ് ജ്യോതികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ഡോ.പി.എസ്.ബാബു മുഖ്യപ്രസംഗം നടത്തി. അഡ്വ. സുജ ആന്റണി, കെ.വി.വിനോദ്, എ.എം.സുരേഷ് എന്നിവർ പ്രസംഗിച്ചു.

Share this