വൈദ്യുതിഭവനു മുൻപിൽ പ്രതിഷേധ ധർണ്ണ

TU-KSEB-TVM.jpeg
Share

പിഎസ്‌സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ അവശേഷിക്കുന്ന കരാർ തൊഴിലാളികൾക്ക് ഉടൻ ഇലക്ടിസിറ്റി വർക്കർമാരായി നിയമനം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ, KSEB – PCC ലൈൻ വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പട്ടം വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.


പിഎസ്‌സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ആകെ 2450 പേരാണുണ്ടായിരുന്നത്. ഇതിൽ 1486 പേർക്ക് രണ്ടു വർഷത്തിനു മുൻപ് നിയമനം നൽകിയിരുന്നു. ഇനി നിയമന യോഗ്യരായി ലിസ്റ്റിൽ അവശേഷിക്കുന്നത് 800ൽ താഴെ തൊഴിലാളികളാണ്. നിയമനത്തിന് തടസ്സമായി കെഎസ്ഇബി പറഞ്ഞിരുന്നത് ഒഴിവുകളില്ല എന്നായിരുന്നു. എന്നാൽ 1861 ഇല. വർക്കർമാർക്ക് രണ്ടു മാസത്തിനു മുൻപ് പ്രൊമോഷൻ നൽകിയതിലൂടെ അത്രയും ഒഴിവുകൾ ഉണ്ടായി. കൂടാതെ ഈ വർഷം ഇതിനകം ആയിരത്തോളം ജീവനക്കാർ റിട്ടയർ ചെയ്തു. ഇങ്ങനെയുണ്ടായ ഒഴിവുകളിൽ നിയമനം നടത്താതെ പിൻവാതിൽ നിയമനവും കരാർ വൽക്കരണവുമൊക്കെ നടത്തുകയാണ് മാനേജ്മെന്റ്.
പ്രതിഷേധ ധർണ്ണ യൂണിയൻ ജനറൽ സെക്രട്ടറിഎസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പി.എം.ദിനേശൻ, ജെ. സുരേഷ്, വി.ടി.ശശി, എസ്.മനോജ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ നേതാക്കളായ ടി.ജെ.സജിമോൻ, അബ്ദുൾ ഖാദർ, യു.എന്‍.ബിനു, കെ.ഷാജി, എസ്.അനിൽ പ്രസാദ്, പി.എം.ശ്രീകുമാർ, ആര്‍.ബിജു, ജിമ്മി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

Share this post

scroll to top