സിബിഐ ജഡ്ജി ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയയുടെ മരണം: ജുഡീഷ്യൽ അന്വേഷണം വേണം

Spread our news by sharing in social media

സൊറാബുദ്ദീൻ ഏറ്റുമുട്ടൽ കൊലപാതകക്കേസ് കൈകാര്യം ചെയ്ത സിബിഐ ജഡ്ജി ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയും ലോയയുടെ മരണം നടക്കുമ്പോൾ ബിജെപിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനുമായ അമിത് ഷാ ആണ് കേസിലെ ഒരു പ്രതി എന്നതിനാൽ ഈ കേസ് അന്വേഷിക്കുന്നതിനായി സമയബന്ധിതമായ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് കേന്ദ്രഗവൺമെന്റ് ഉടൻ ഉത്തരവിടണമെന്ന് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നവംബർ 29ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share this