കോട്ടയം ഭാരത് ആശുപത്രി സമരം: സർക്കാർ അടിയന്തരമായി ഇടപെട്ട് നഴ്‌സുമാരെ തിരിച്ചെടുക്കുക

Bharath-KTM-4.jpg

ഭാരത് ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്‌യുസിഐ(സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം

Share

കോട്ടയം ഭാരത് ആശുപത്രിയിൽനിന്നും അന്യായമായി പിരിച്ചുവിടപ്പെട്ട 58 നഴ്‌സുമാർ യുണൈറ്റഡ് നഴ്‌സസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി സമരത്തിലാണ്. ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും സമരത്തോട് തുടക്കം മുതലേ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. നഷ്ടപ്പെട്ട ജോലി അല്ലെങ്കിൽ മരണം എന്ന അവസ്ഥയിൽ ഒക്ടോബർ 17 മുതൽ നഴ്‌സുമാർ നിരാഹാര സമരവും ആരംഭിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ, ഡോ.ഗീവർക്ഷീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത, സംവിധായകൻ ജോഷി മാത്യു തുടങ്ങിയ പ്രമുഖരടക്കം ആയിരക്കണക്കിന് ജനങ്ങൾ ഇതിനകം നിരാഹാരപ്പന്തലിലെത്തി നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒരാഴ്ചയിലേറെ നീണ്ട നിരാഹാര സമരത്തിലൂടെ ആരോഗ്യനില വഷളായ നഴ്‌സുമാരെ അറസ്റ്റുചെയ്ത് നീക്കുമ്പോൾ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ സ്വമേധയാ മുന്നോട്ടുവന്ന് മുദ്രാവാക്യം വിളികളോടെ പോലീസിനെ തടഞ്ഞു.
ജോസ് കെ. മാണി എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സമരപ്പന്തലിലെത്തി പ്രശ്‌നപരിഹാരത്തിന് മുൻകൈ എടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇനിയും തീരുമാനമായിട്ടില്ല.
കോൺഗ്രസ്സ്, സിപിഐ എം, ബിജെപി തുടങ്ങിയ പാർട്ടികൾ നഴ്‌സുമാരുടെ സമരത്തിനെതിരായ നിലപാടിലൂടെ ഹോസ്പിറ്റൽ മാനേജ്‌മെന്റിന് ഒപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സിഐറ്റിയുവിന്റെ നേതാക്കൾ പിന്തുണ അഭ്യർത്ഥിച്ചുചെന്ന നഴ്‌സുമാരെ യുഎൻഎ ഉപേക്ഷിച്ച് സിഐറ്റിയുവിൽ ചേരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അപമാനിക്കുകപോലും ചെയ്തു. ജോലി നഷ്ടപ്പെട്ട നഴ്‌സുമാർ പിന്തുണ അ’്യർത്ഥിക്കുമ്പോൾ തികച്ചും സങ്കുചിതമായ സമീപനം പുലർത്തുന്ന സിഐറ്റിയു നേതാക്കൻമാർ എന്ത് ഇടതുപക്ഷ രാഷ്ട്രീയമാണ് പ്രതിനിധാനം ചെയ്യുന്നത്? നഴ്‌സുമാരെ പിന്തുണയ്ക്കുവാൻ സന്നദ്ധമായിരുന്ന തിരുനക്കരയിലെ ടാക്‌സി തിരുനക്കരയിലെ ടാക്‌സി തൊഴിലാളിക്ക് അതിനുള്ള അനുവാദംപോലും സിഐറ്റിയു, ഐഎൻടിയുസി, ബിഎംഎസ് നേതാക്കൾ കൊടുത്തില്ല. ഈ സംഭവവികാസങ്ങളെല്ലാം സൂചിപ്പിക്കുന്നത് ‘ഭാരത് ഹോസ്പിറ്റൽ മാനേജ്‌മെന്റുമായുള്ള പ്രമുഖ പാർട്ടികളുടെയും ട്രേഡ് യൂണിയൻ നേതാക്കൻമാരുടെയും അവിശുദ്ധ ബന്ധത്തെയാണ്.

സുപ്രീംകോടതി നിർദ്ദേശിച്ച ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാർ സംസ്ഥാനവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിലൂടെ തങ്ങളുടെ സംഘടിതശക്തി പ്രഖ്യാപിച്ചപ്പോൾ കേരള ജനത സർവ്വാർത്ഥത്തിലും അതിനെ പിന്തുണച്ചു. ആ സമരത്തിൽ പങ്കുചേരുകയും ഭാരത് ആശുപത്രിയിൽ യുണൈറ്റഡ് നഴ്‌സസ് അസ്സോസിയേഷന്റെ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തതിനാണ് 58 നഴ്‌സുമാരെയും പിരിച്ചുവിട്ടത്. സമരത്തിന്റെ പേരിൽ പ്രതികാരനടപടികൾ പാടില്ല എന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിച്ചാണ് ‘ഭാരത് മാനേജ്‌മെന്റ് നിഷ്ഠുരമായ പിരിച്ചുവിടൽ നടത്തിയത്. അതിനെത്തുടർന്നാണ് ആഗസ്റ്റ് 7 മുതൽ നഴ്‌സുമാർ അനിശ്ചിതകാല സമരം ആരം’ിച്ചത്. കരാർ അടിസ്ഥാനത്തിലാണ് നഴ്‌സുമാരെ നിയമിച്ചത് എന്നും കരാർ കാലാവധി കഴിഞ്ഞുവെന്നുമുള്ള ദുർബ്ബലമായ വാദം മാത്രമാണ് നഴ്‌സുമാരുടെ കൂട്ടപിരിച്ചുവിടലിന് കാരണമായി മാനേജ്‌മെന്റ് പറയുന്നത്. എന്നാൽ 20 ജീവനക്കാരിൽ കൂടുതലുള്ള ഏതൊരു സ്ഥാപനവും കരാർ ജീവനക്കാരെ നിയമിക്കുമ്പോൾ ലേബർ കോൺട്രാക്ട് ലൈസൻസ് എടുക്കേണ്ടതുണ്ട് എന്നാൽ ‘ാരത് ഹോസ്പിറ്റലിന് ലേബർ കോൺട്രാക്ട് ലൈസൻസ് ഇല്ല എന്നത് ജില്ലാ ലേബർ ഓഫീസിൽനിന്നും ലഭിച്ച വിവരാവകാശ രേഖകളിൽ വ്യക്തമാണ്. മാത്രമല്ല, നഴ്‌സുമാരെ ജോലിക്കെടുക്കുമ്പോൾ നൂറു രൂപയുടെ ബ്ലാങ്ക് മുദ്രപ്പത്രത്തിൽ നിർബന്ധപൂർവ്വം ഒപ്പിടുവിക്കുന്നുമുണ്ട്. തികച്ചും അന്യായമായാണ് നഴ്‌സുമാരെ പിരിച്ചുവിട്ടതെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകുന്നതാണ്. ഭരണ പ്രതിപക്ഷ പാർട്ടികളെല്ലാം ‘ഭാരത് ഹോസ്പിറ്റൽ മാനേജ്‌മെന്റിനുവേണ്ടി അണിനിരന്നിരിക്കുന്നു. ഇടതുവലതു ബിജെപി മുന്നണികൾ അദ്ധ്വാനിക്കുന്നവരുടെ പക്ഷത്തല്ല, മുതലാളിമാരുടെ പക്ഷത്താണെന്ന് ‘ഭാരത് സമരം അടിവരയിട്ട് സ്ഥാപിക്കുന്നു. എന്നാൽ നമ്മുടെ പാർട്ടി എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് തൊഴിലാളിവർക്ഷ രാഷ്ട്രീയത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് സമരസഹായ സമിതിയുടെ ‘ഭാഗമായി നിൽക്കുകയും സമരത്തിന് ബഹുജനപിന്തുണ ഉറപ്പാക്കുന്നതിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്യുന്നു.
ആംആദ്മി പാർട്ടി, വെൽഫെയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയ പ്രസ്ഥാനങ്ങളും സമരത്തോടൊപ്പം സജീവമായുണ്ട്. ഹോസ്പിറ്റൽ മാനേജ്‌മെന്റ് എത്ര പ്രബലരായിരുന്നാലും നഴ്‌സുമാർ അവരുടെ ഡിമാന്റുകളിൽ അടിയുറച്ചുനിന്ന് മുന്നോട്ട് പോകുകയാണെങ്കിൽ സമരം വിജയം വരിക്കുക തന്നെ ചെയ്യും.

Share this post

scroll to top