മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദിയാചരിച്ചുകൊണ്ട് എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി സെപ്തംബർ 27,28 തിയ്യതികളിൽ മലപ്പുറം ടൗൺഹാളിൽ മാനവശക്തി നവംബർവിപ്ലവ ചരിത്ര പ്രദർശനം നടന്നു. സെപ്തംബർ 27 രാവിലെ 11 മണിക്ക്, എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ടി.കെ.സുധീർകുമാർ പ്രദർശനം ഉൽഘാടനം ചെയ്തു. ഉൽഘാടന സമ്മേളനത്തിൽ സഖാവ് പി.കെ.പ്രഭാഷ് അദ്ധ്യക്ഷത വഹിച്ചു. അന്ന് വൈകിട്ട് നാല് മണിക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജയ്സൺ ജോസഫ്, ‘മഹത്തായ നവംബർ വിപ്ലവം – ചരിത്രവും പാഠങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് ‘സോഷ്യലിസവും ലോകസമാധാനവും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സെമിനാർ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സ.വി.വേണുഗോപാൽ ഉൽഘാടനം ചെയ്തു. ആൾ ഇൻഡ്യ ആന്റി ഇംപീരിയലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.ശേഖർ അദ്ധ്യക്ഷത വഹിച്ചു. എസ്യുസിഐ(സി) സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സഖാക്കൾ എസ്.രാജീവൻ, കെ.അബ്ദുൾ അസീസ്, നവംബർ വിപ്ലവ ശതാബ്ദിയാചരണസമിതിയംഗം മുഹമ്മദ് ഷെമീർ എന്നിവർ സംസാരിച്ചു. സെപ്തംബർ 28 രാവിലെ 11 മണിക്ക് നടന്ന കവിയരങ്ങ് ശ്രീ.മണമ്പൂർ രാജൻ ബാബു ഉൽഘാടനം ചെയ്തു. ടി.ടി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ആശാ രമേഷ്, കെ.എസ്.രതീഷ് , സത്യൻ എരവിമംഗലം, കൃഷ്ണദാസ് അമരിയിൽ, റസിയ മമ്പാട് , ഗംഗാധരൻ പണ്ടാരത്തിൽ, ബാപ്പു കൂട്ടിലങ്ങാടി, റഹ്മാൻ ചോവൂര്, സ്വപ്ന റാണി, റമീഷ ബക്കർ, മീര പുഷ്പരാജൻ, മുരളീധരൻ കൊല്ലത്ത്, സലാം പാനോളി, ശിവൻ പൂന്താനം, ഹൈദ്രോസ് തട്ടായേൽ, സുത പാടഞ്ചേരി, ഇബ്രാഹിം മൂർക്കനാട്, അംന പുല്ലാര, വാസു അരീക്കോട്, ഷൈലജ ധർമ്മഗിരി, ശശി മറ്റത്തൂർ, ബിനീഷ്.എം.പി, സൈഫുള്ള, ഡോ.ഡി.കെ.കയ്യാലത്ത്, ടി.എ.മടക്കൽ, ബോസ് കോട്ടക്കൽ തുടങ്ങി മുപ്പതിൽപ്പരം കവികൾ കവിതകളവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന, ‘സോഷ്യലിസവും സ്ത്രീവിമോചനവും’ എന്ന സെമിനാർ ഡോ.പി.ഗീത ഉൽഘാടനം ചെയ്തു. കെ.എം.ബീവി അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോൺ വിഷയാവതരണം നടത്തി. പുരോഗമന കലാസാഹിത്യസംഘം നേതാവ് അജിത്രി, ഡോ.കെ.മിനി, കെ.ഷീബ എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന്, ‘ഫാസിസത്തിനെതിരായ പ്രതിരോധവും സോഷ്യലിസവും’ എന്ന വിഷയത്തിലുള്ള സെമിനാർ യുവകലാസാഹിതി നേതാവ് എ.പി.അഹമ്മദ് ഉൽഘാടനം ചെയ്തു. എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം സ.ജി.എസ്.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർഎംപി(ഐ) കേന്ദ്രകമ്മിറ്റിയംഗം സ.കെ.എസ്.ഹരിഹരൻ, എസ്യുസിഐ(സി) സംസ്ഥാന കമ്മിറ്റിയംഗം സ.ആർ.കുമാർ, ആൾ ഇൻഡ്യ ആന്റി ഇംപീരിയലിസ്റ്റ് ഫോറം സംഘാടകരിലൊരാളായ എ.നാസർ എന്നിവർ സംസാരിച്ചു.
2016 നവംബർ 7-ന് കോട്ടയത്ത് തുടക്കം കുറിച്ച മാനവശക്തി ചരിത്രപ്രദർശനം ഇതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലാ ആസ്ഥാനങ്ങളിൽ നടന്നു കഴിഞ്ഞു. മഹത്തായ നവംബർ വിപ്ലവത്തിന്റെ ചരിത്രവും പാഠങ്ങളും അവതരിപ്പിക്കുന്ന ചരിത്രപ്രദർശനം മലപ്പുറത്ത് സംഘടിപ്പിച്ചത് പാർട്ടിയുടെ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട നവംബർ വിപ്ലവശതാബ്ദിയാചരണ സമിതി ജില്ലാഘടകമാണ്. എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് കൺവീനറും ടി.ടി.വാസുദേവൻ, എ.നാസർ, മുഹമ്മദ് ഷമീർ, ഡോ.അഫ്സൽ, സിദ്ധാർത്ഥൻ, ഷാഹിദ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുമായി രൂപീകരിച്ച സമിതി ജില്ലയിലെ രാഷ്ട്രീയ – സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പുരോഗമന ജനാധിപത്യചിന്താഗതി പുലർത്തുന്ന നിരവധി വ്യക്തിത്വങ്ങളുടെ സജീവ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സംഘടിപ്പിച്ച എക്സിബിഷനും അനുബന്ധ പരിപാടികളും മലപ്പുറം നിവാസികളെ സംബന്ധിച്ചിടത്തോളം പുതിയൊരനുഭവമായിരുന്നു. എക്സിബിഷനോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളിൽ പ്രസംഗിച്ചവരെല്ലാം രാജ്യത്ത് വളർന്നുവരുന്ന ഫാസിസ്റ്റ് വിപത്തിനെതിരെ മതേതര ജനാധിപത്യശക്തികളുടെ യോജിച്ച പ്രതിരോധം വളർന്നുവരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനയില്ലാതെ എല്ലാ വിഭാഗം സാധാരണ ജനങ്ങളും ഈ പരിപാടിയുമായി സർവ്വാത്മനാ സഹകരിച്ചു. ആചരണപരിപാടികൾക്ക് ആശയനേതൃത്വം നൽകിയ എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയെയും പാർട്ടിയുടെ സ്ഥാപകനേതാവും സമുന്നത മാർക്സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ്ദാസ്ഘോഷിന്റെ ചിന്തകളെയും കുറിച്ച് കൂടുതൽ അറിയാനുള്ള ഔത്സുക്യവും അവരിൽ പലരും പ്രദർശിപ്പിച്ചു.=