‘മാനവശക്തി’ നവംബർ വിപ്ലവചരിത്രപ്രദർശനം മലപ്പുറത്ത്
മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദിയാചരിച്ചുകൊണ്ട് എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി സെപ്തംബർ 27,28 തിയ്യതികളിൽ മലപ്പുറം ടൗൺഹാളിൽ മാനവശക്തി നവംബർവിപ്ലവ ചരിത്ര പ്രദർശനം നടന്നു. സെപ്തംബർ 27 രാവിലെ 11 മണിക്ക്, എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ടി.കെ.സുധീർകുമാർ പ്രദർശനം ഉൽഘാടനം ചെയ്തു. ഉൽഘാടന സമ്മേളനത്തിൽ സഖാവ് പി.കെ.പ്രഭാഷ് അദ്ധ്യക്ഷത വഹിച്ചു. അന്ന് വൈകിട്ട് നാല് മണിക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജയ്സൺ ജോസഫ്, ‘മഹത്തായ നവംബർ വിപ്ലവം – […]