മുണ്ടക്കയം സർക്കാർ ആശുപത്രി മാർച്ചും ധർണ്ണയും

Mundakkayam-Hospital-2.jpeg
Share

മുണ്ടക്കയം സർക്കാർ ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തുക, 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കുക, ആവശ്യമായ അളവിൽ ഡോക്‌ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുക, കിടത്തി ചികിത്സ പുനരാരംഭിക്കുക, ഗുണനിലവാരമുള്ള മരുന്നും സൗജന്യ ചികിത്സയും ഉറപ്പാക്കുക, അത്യാഹിത വിഭാഗം പുനഃരാരംഭിക്കുക, ഗൈനക്കോളജി, ഹൃദ് രോഗ, ശിശുരോഗ, അസ്ഥിരോഗ, നേത്രചികിത്സാ വിഭാഗങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ആശുപത്രി മാർച്ചും ധർണയും നടന്നു.
സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. രാജീവ് പുഞ്ചവയൽ, ബെന്നി ദേവസ്യ, സിജു കൈതമറ്റം, കെ.കെ.ജലാലുദ്ദീൻ, രാജീവ് അലക്സാണ്ടര്‍, ടി.എസ്.റഷീദ്, കമറുദ്ദീൻ മുളമൂട്ടിൽ, പ്രൊഫ.ടി.പി.അരുൺ നാഥ്, ഗോപി മാടപ്പാട്ട്, രാജു ജി.കീഴ്‌വാറ്റ, അനിയൻ വി.സി. എരുമേലി, പി.കെ.റസാഖ്, വി.പി.കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top