ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് : ജനങ്ങളുടെ ശബ്ദം അമർച്ചചെയ്യാനുള്ള ഹീനപദ്ധതി

460581787_388481734298840_7830259104242382847_n.jpg
Share

രാജ്യമൊട്ടാകെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തെ അപലപിച്ചുകൊണ്ട് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് താഴെപ്പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു: ” തിരഞ്ഞെടുപ്പ് പ്രക്രിയയാകെ ഒരു പ്രഹസനമാക്കി മാറ്റിക്കൊണ്ട്, ഭരണ മുതലാളിവർഗ്ഗത്തെ സംരക്ഷിക്കാനും ജനങ്ങളുടെ ശബ്ദം അമർച്ച ചെയ്യാനുമുള്ള പദ്ധതിയാണിത്. രാജ്യത്ത് അല്പമെങ്കിലും ജനാധിപത്യം അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെയും കൂടി കവർന്നെടുക്കുന്ന വിധത്തിലുള്ള തീർത്തും കേന്ദ്രീകൃതമായ ഈ തിരഞ്ഞെടുപ്പ് പ്രക്രിയ അങ്ങേയറ്റം വഞ്ചനാപരമാണ്. ഈ ഹീനപദ്ധതി ഉടനടി പിൻവലിക്കുവാൻ കേന്ദ്ര ബി ജെ പി സർക്കാരിനെ നിർബ്ബന്ധിതമാക്കുന്ന തരത്തിലുള്ള പ്രതിഷേധവുമായി തെരുവിലണിനിരക്കാൻ മുഴുവൻ ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”

Share this post

scroll to top