കൊടുങ്ങല്ലൂർ അത്താണി ആശുപത്രിയിൽ പ്രസവ-കിടത്തി ചികിത്സകൾ പുനഃരാരംഭിക്കുക, എക്സ് റേ യൂണിറ്റ് പ്രവർത്തിപ്പിക്കുക, രാത്രികാലങ്ങളിൽ ഡോക്ടറെ നിയമിക്കുക, ലാബ് ടെസ്റ്റുകൾ സൗജന്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്, ആശുപത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പേ ബസാറിൽ പ്രഭാത ധർണ്ണ നടത്തി. ഷിഹാബ് അധ്യക്ഷത വഹിച്ച ധർണ്ണ പൊതുപ്രവർത്തകനും റിട്ട. സബ്ബ് ഇൻസ്പെക്ടറുമായ വി.ഐ.അഷ്റഫ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ പി.കെ.ധർമ്മരാജ്, ഇ.കെ.സോമൻമാസ്റ്റർ,അബ്ദുൾ മജീദ്, സി.എസ്.കൃഷ്ണകുമാർ, സിറാജുദ്ദീൻ ഷാജി, നന്ദഗോപൻ വെള്ളത്താടി, ശിവൻ ശാന്തി, സിറാജ് അത്താണി, പി.വി.സത്യൻ, കെ.വി.വിനോദ് അജേഷ് തൈത്തറ, സുജ ആന്റണി എന്നിവർ പ്രസംഗിച്ചു. ദിലീപ് മേത്തല, റഷീദ് കൊട്ടിക്കൽ, കണ്ണൻ എറിയാട്, പി.പി.ജെയ്സൺ, ഷമീർ അത്താണി, കെ.വി.രാജീവൻ, എ.വി.ബെന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.