എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സംസ്ഥാന കമ്മിറ്റി മുഖപത്രമായ യൂണിറ്റി മാസികയുടെ അൻപതാം വാർഷികപ്പതിപ്പ് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിൽ എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സഖാവ് ജയ്സൺ ജോ സഫ് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ വി.എസ്.ഗിരീശന് നൽകി പ്രകാശനം ചെയ്തു.
തൊഴിലാളിവര്‍ഗ വിപ്ലവ പ്രസ്ഥാനത്തിന്റെ ജിഹ്വ എന്ന നിലയില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി യൂണിറ്റി അതിന്റെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ടെന്ന് സഖാവ് ജയ്സണ്‍ ജോസഫ് ഓര്‍മ്മിപ്പിച്ചു. പല കാലങ്ങളിലായി വ്യത്യസ്ത സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരാനും നിരവധി ജനകീയ സംരംഭങ്ങള്‍ക്ക് രാഷ്ട്രീയമായ ദിശ കാട്ടാനും യൂണിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. അന്തര്‍ദേശീയവും ദേശീയവുമായ സുപ്രധാന വിഷയങ്ങളില്‍ വിപുലമായ ആശയപ്രചരണം നടത്താനും പ്രതികൂല സാഹചര്യങ്ങളില്‍പോലും കമ്മ്യൂണിസ്റ്റ് നൈതികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനും യൂണിറ്റിക്ക് കഴിഞ്ഞു. മഹത്തായ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍ എത്തിക്കുന്നതിലും വര്‍ഗ-ബഹുജന പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും തുടര്‍ന്നും അടിയുറച്ച് മുന്നേറാന്‍ പുരോഗമന കാംക്ഷികളുടെയാകെ പിന്തുണ സഖാവ് ജയ്സണ്‍ ജോസഫ് അഭ്യര്‍ത്ഥിച്ചു.
50-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി രാവിലെ നടന്ന കവിയരങ്ങില്‍ അഗസ്റ്റിൻ കുട്ടനല്ലൂർ, ജോയ് ചിറമേൽ, ബീന ബിനിൽ, വിഎസ്.ഗിരീശൻ, എം. കൃഷ്ണകുമാർ, ദർശന, സി.ആർ.ഉണ്ണികൃഷ്ണൻ, ബേബി വത്സലൻ, രമ്യ വിനോദൻ, വി.സുരേഷ് കുമാർ, കെ.സി.ബാലൻ, ജയപ്രകാശ് ഒളരി, ബിനോയ് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
ഉച്ചക്കുശേഷം ‘ഫാസിസം: വിവക്ഷയും പ്രതിരോധവും’ എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിച്ചു. എസ്യുസിഐ(സി) സംസ്ഥാന കമ്മറ്റിയംഗം സഖാവ് ജ്യോതികൃഷ്ണൻ വിഷയാവതരണം നടത്തി. പ്രമുഖ ഗാന്ധിയൻ കെ.അരവിന്ദാക്ഷൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് വി.കെ.സന്ദീപ്, ആർഎംപിഐ സംസ്ഥാന പ്രസിഡന്റ് സഖാവ് ടി.എൽ.സന്തോഷ്, സിപിഐ(എംഎൽ) റെഡ്സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് പി.എൻ.പ്രോവിന്റ്, ഡോ. പി.എസ്.ബാബു, സഖാവ് ഷൈല കെ.ജോൺ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. സഖാക്കള്‍ ടി.കെ.സുധീർകുമാർ, എസ്.രാജീവൻ, മിനി കെ.ഫിലിപ്പ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.