ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന(AIMSS), ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഓർഗനൈസേഷൻ(AIDSO), ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (AIDYO) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ ലഹരി വിരുദ്ധ സംഗമം നടന്നു.
ലഹരി വിരുദ്ധ സംഗമം മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിന്റെ വ്യാപനം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ ബാറുകളൊക്കെ തുറന്നത്. എന്നാൽ ഇന്ന് മദ്യവും മയക്കുമരുന്നും നിർലോഭം ഒഴുകിക്കൊണ്ടിരിക്കുന്നു, സ്‌കൂൾ കോളേജ് പരിസരങ്ങൾ പോലും ഇതിന്റെ ഇടങ്ങളായി മാറിയിരിക്കുന്നു. സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയാൻ സർക്കാർ കർശനമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.
എംഎസ്എസ് ജില്ലാ സെക്രട്ടറി ആശാരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐഡിവൈഒ സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ്, എഐഎംഎസ്എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ചെല്ലമ്മ, ഡിവൈഒ ജില്ലാ സെക്രട്ടറി അനിലാ ബോസ്, ഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ.ഷഹസാദ്, എഐഡിഎസ്ഒ ജില്ലാ സെക്രട്ടറി മീനാക്ഷി ആർ, ജതിൻ ആർ, എന്നിവർ പ്രസംഗിച്ചു.
സഖാക്കൾ ഗിരിജ കെ.കെ., ആലീസ് ജോസഫ്, ലാര്യ.പി, ശാലിനി ജി.എസ്, രെലേഷ് ചന്ദ്രൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.